നയാഗ്ര: 26 മില്യൺ ഡോളറിൻ്റെ കനത്ത സാമ്പത്തിക കമ്മിയെ തുടർന്ന് നയാഗ്ര ഹെൽത്ത് 98 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഒൻ്റാറിയോയിലെ എൻഡിപി എംപിപിമാരായ വെയ്ൻ ഗേറ്റ്സ്, ജെഫ് ബർച്ച് (നയാഗ്ര സെൻ്റർ), ജെന്നി സ്റ്റീവൻസ് (സെൻ്റ് കാതറിൻസ്) എന്നിവർ രംഗത്ത്.
നിലവിൽ നയാഗ്രയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ദിനംപ്രതി ആശുപത്രികളെ ആശ്രയിക്കുന്നത്, അടിയന്തിര വിഭാഗത്തിലെ (ER) നീണ്ട കാത്തിരിപ്പ് സമയം കാരണം രോഗികൾക്ക് ഇടനാഴികളിൽ കിടക്കേണ്ട അവസ്ഥയാണുള്ളതെന്നും എംപിപി വെയ്ൻ ഗേറ്റ്സ് പറഞ്ഞു.
“കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാരുടെ ജോലികൾ വെട്ടിക്കുറയ്ക്കുന്നത് നയാഗ്രയിലെ ചികിത്സാ പ്രതിസന്ധി കൂടുതൽ വഷളാക്കുകയേ ഉള്ളൂ. അടിയന്തിരമായ നിക്ഷേപത്തിൻ്റെ ആവശ്യകത നിലനിൽക്കുമ്പോഴും, നമ്മൾ ആശ്രയിക്കുന്ന ആരോഗ്യ സേവനങ്ങൾ നിലനിർത്താൻ ആവശ്യമായ ഫണ്ട് നൽകാൻ ഫോർഡ് സർക്കാർ വിസമ്മതിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നയാഗ്ര ഹെൽത്ത് അധികൃതർ സ്ഥിരീകരിച്ചതനുസരിച്ച് 88 യൂണിയൻവത്കൃത തസ്തികകളും 10 നോൺ-യൂണിയൻ തസ്തികകളും വെട്ടിക്കുറയ്ക്കും. രോഗികളുടെ ആവശ്യകതയും ചെലവുകളും ഫണ്ടിനേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നതാണ് കമ്മിയുടെ കാരണം. 9 മില്യൺ ഡോളറിൻ്റെ സാമ്പത്തിക ലാഭം കണ്ടെത്തേണ്ടതുണ്ടെന്നും ആരോഗ്യ സംവിധാനം വ്യക്തമാക്കി.
ആരോഗ്യത്തോടെയിരിക്കാൻ കുടുംബങ്ങൾ പരമാവധി ശ്രമിക്കുമ്പോൾ, സർക്കാർ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്. അടുത്തതായി ഏതൊക്കെ ജോലികൾ ഇല്ലാതാക്കണമെന്ന് ആശുപത്രികളെ നിർബന്ധിക്കുന്നതിന് പകരം, നയാഗ്രക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സർക്കാരിനെയാണ് ഈ പ്രദേശം അർഹിക്കുന്നതെന്നും എംപിപി ജെഫ് ബർച്ച് പറഞ്ഞു.
ആശുപത്രിയിലെ ജോലിയിൽ നിന്ന് ആളുകലെ പിരിച്ചുവിടുന്നത് ഒരു ഒറ്റപ്പെട്ട കാര്യമല്ല, അത് സർക്കാരിൻ്റെ ഭരണത്തിന് കീഴിൽ ഒൻ്റാറിയോയിൽ മൊത്തം സംഭവിക്കുന്ന പൊതുവായ തൊഴിൽ തകർച്ചയുടെ ഭാഗമാണ് എന്നാണ് എംപിപി സ്റ്റീവൻസ് വാദിക്കുന്നത്പ്രാ ദേശിക ആശുപത്രികളിലെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചും, സ്ഥിരവും ദീർഘകാലവുമായ ഫണ്ടിംഗിൻ്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചും നയാഗ്ര മേഖല നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി എംപിപിമാർ പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയിൽ കൂടുതൽ തൊഴിൽ നഷ്ടങ്ങൾ തടയുന്നതിനായി സർക്കാർ ഉടൻ ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.
niagara-mpps-slam-hospital-job-cuts-amid-26m-deficit
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






