ഹാലിഫാക്സ്: കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവർക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നോവ സ്കോഷ്യ പ്രൊവിൻസിൽ വൻ അഴിച്ചുപണി. മറ്റ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളെയും (PNP) എക്സ്പ്രസ് എൻട്രി സംവിധാനത്തെയും (Express Entry) പിന്തുടർന്ന് ഇനിമുതൽ ‘എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ്’ (EOI) മോഡൽ വഴിയായിരിക്കും അപേക്ഷകൾ സ്വീകരിക്കുക.
പുതിയ പ്രക്രിയ അനുസരിച്ച്, നോവ സ്കോഷ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലേക്കും (NSPNP) അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലേക്കും (AIP) സമർപ്പിക്കുന്ന അപേക്ഷകൾ ഇനി മുതൽ EOI-കൾ ആയി കണക്കാക്കുകയും ഒരു കേന്ദ്രീകൃത പൂളിൽ (Centralized Pool) ഉൾപ്പെടുത്തുകയും ചെയ്യും. അപേക്ഷ സമർപ്പിച്ച എല്ലാവർക്കും നോമിനേഷൻ ലഭിക്കുമെന്നതിന് പുതിയ രീതിയിൽ ഉറപ്പില്ല.
നോവ സ്കോഷ്യയുടെ നിലവിലെ തൊഴിൽ കമ്പോളത്തിൻ്റെയും സാമ്പത്തിക ആവശ്യകതകളുടെയും അടിസ്ഥാനത്തിൽ മുൻഗണന നൽകുന്ന അപേക്ഷകരെയായിരിക്കും പൂളിൽ നിന്ന് നറുക്കെടുപ്പിലൂടെ (Draws) തിരഞ്ഞെടുക്കുക. ഹെൽത്ത്കെയർ, നിർമ്മാണം, ട്രേഡുകൾ, STEM (Science, Technology, Engineering, and Mathematics), തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ളവർക്ക് പുതിയ EOI മോഡലിൽ മുൻഗണന ലഭിക്കാൻ സാധ്യതയുണ്ട്.
അപേക്ഷകരുടെ എണ്ണം പ്രൊവിൻസിന് പ്രതിവർഷം ഫെഡറൽ സർക്കാർ അനുവദിക്കുന്ന നോമിനേഷൻ ക്വാട്ടയേക്കാൾ വളരെ കൂടുതലായതിനാലാണ് ഈ മാറ്റം നടപ്പിലാക്കിയത്. പൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൾ മാത്രമേ തുടർന്ന് പ്രോസസ്സിംഗിനായി പരിഗണിക്കുകയുള്ളൂ.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Nova Scotia overhauls selection process for permanent residents






