കോഴിക്കോട്: നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ ഒന്നായ ബേബി മെമ്മോറിയൽ ആശുപത്രിയുടെ (BMH) പുതിയ സി ബ്ലോക്കിൽ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. പുതിയ കെട്ടിടത്തിന്റെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ ഭാഗത്ത് രോഗികളുണ്ടായിരുന്നില്ലെങ്കിലും, വലിയ തോതിൽ പുക വ്യാപിച്ചതിനെത്തുടർന്ന് മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും അധികൃതർ ഉടൻ പുറത്തേക്കെത്തിച്ച് സുരക്ഷിതരാക്കി. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ 5 യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണവിധേയമായി.
സംഭവത്തിൽ ആർക്കും പരുക്കില്ലെന്ന് എം.കെ.രാഘവൻ എം.പി. സ്ഥിരീകരിച്ചു. രോഗികൾ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. രോഗികളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം വന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kozhikode hospital fire occurred at Baby Memorial Hospital in the AC plant on the ninth floor of the new C block





