താൽക്കാലിക താരിഫ് ഇളവ് പ്രശ്നപരിഹാരമല്ലെന്ന് നിർമ്മാതാക്കൾ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്കും മെക്സിക്കോയ്ക്കും 30 ദിവസത്തേക്ക് വാഹന താരിഫുകളിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ നീക്കം വ്യാപാര പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് ഓട്ടോമൊബൈൽ നിർമ്മാതാക്കളും വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നു.
CUSMA -യുടെ (കാനഡ-യുഎസ്-മെക്സിക്കോ കരാർ) കീഴിൽ ഓട്ടോമൊബൈൽ താരിഫുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും, ഈ മാസം 12-ന് സ്റ്റീലിനും അലൂമിനിയത്തിനും മേലുള്ള താരിഫുകൾ നിലവിൽ വരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോമൊബൈൽ വ്യവസായത്തിന്, 30 ദിവസം എന്നത് നിർമ്മാണം മാറ്റാനോ പുതിയ വ്യാപാര സാഹചര്യങ്ങളോട് പൊരുത്തപ്പെടാനോ പര്യാപ്തമല്ലെന്ന് വ്യവസായ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
ഓട്ടോമൊബൈൽ വ്യവസായത്തിൽ ഉത്പാദന മാറ്റങ്ങൾ നടപ്പിലാക്കാൻ വർഷങ്ങൾ എടുക്കുന്നു. 30 ദിവസത്തെ ഇളവ് ഒരു യഥാർത്ഥ പരിഹാരമലെന്ന് ഒരു വാഹന നിർമ്മാതാവ് പ്രതികരിച്ചു. നോർത്ത് അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായം അതിന്റെ സപ്ലൈ ചെയിൻ മൂന്ന് രാജ്യങ്ങളിലും (യുഎസ്, കാനഡ, മെക്സിക്കോ) ഒരുപോലെ ബന്ധപ്പെട്ടിരിക്കുന്നു. ഇത് അടിസ്ഥാനപരമായി മാറ്റാൻ ഒരു മാസം തീരെ പോരായെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
താരിഫുകൾ 30 ദിവസത്തിനു ശേഷം വീണ്ടും ആരംഭിക്കാൻ നിശ്ചയിച്ചിരിക്കെ, വ്യവസായ നേതാക്കൾ അസ്ഥിരമായ നയ മാറ്റങ്ങൾക്കു പകരം ദീർഘകാല പരിഹാരം ആവശ്യപ്പെടുന്നു. നോർത്ത് അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ സമഗ്ര വളർച്ചയ്ക്ക് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണം അത്യന്താപേക്ഷിതമാണ്.



