മോസ്കോ: തൻ്റെ ക്ലയിൻ്റുകൾ പ്രചോദനമേകാൻ വേണ്ടി 25 കിലോ ഭാരം കൂട്ടാൻ നടത്തിയ ‘ഭക്ഷണ മാരത്തോൺ’ പരീക്ഷണത്തിനിടെ പ്രശസ്ത റഷ്യൻ ഫിറ്റ്നസ് കോച്ചും ഇൻഫ്ലുവൻസറുമായ ദിമിത്രി ന്യൂയാൻസിൻ മരിച്ചു. ഒരൊറ്റ ദിവസം 10,000 കലോറിയിലധികം ജങ്ക് ഫുഡുകൾ കഴിച്ചതാണ് 30-കാരനായ ദിമിത്രിയുടെ ജീവനെടുത്തത്. തൻ്റെ ഭാരം വർദ്ധിപ്പിച്ച ശേഷം അത് കുറച്ച് കാണിച്ചുകൊണ്ട് ക്ലയിൻ്റുകൾക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദിമിത്രി ഈ ‘മാരത്തോൺ’ ആരംഭിച്ചത്.
വെല്ലുവിളിയുടെ ഭാഗമായി ദിവസവും 10,000-ത്തിലധികം കലോറിയുള്ള ഭക്ഷണം ദിമിത്രി കഴിച്ചു. പ്രഭാതഭക്ഷണത്തിന് പേസ്ട്രികളും കേക്കുകളും, ഉച്ചയ്ക്ക് മയോണൈസ് ചേർത്ത ഡംപ്ലിംഗ്‌സുകളും, അത്താഴത്തിന് ബർഗറും രണ്ട് ചെറിയ പിസ്സകളും ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളായിരുന്നു ദിവസേനയുള്ള പ്രധാന ഭക്ഷണം. ഒരു മാസത്തിനുള്ളിൽ ദിമിത്രി ഏകദേശം 13 കിലോയിലധികം ഭാരം കൂട്ടിയിരുന്നു. മരണത്തിൻ്റെ തലേദിവസം ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ദിമിത്രി ട്രെയിനിങ് സെഷനുകൾ റദ്ദാക്കിയിരുന്നു. ഉറക്കത്തിനിടെ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണകാരണമെന്നാണ് വിവരം. അമിതമായ ഭക്ഷണ രീതികളും അപകടകരമായ ഫിറ്റ്നസ് വെല്ലുവിളികളും ഏറ്റെടുക്കുന്നവർക്ക് ഒരു മുന്നറിയിപ്പായിട്ടാണ് ദിമിത്രിയുടെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt`
Russian Fitness Influencer’s 10,000-Calorie Junk Food Experiment Turns Deadly






