ന്യൂഡൽഹി: ബ്ലാക്ക് ഫ്രൈഡേ പ്രൊമോഷന്റെ ഭാഗമായി എയർ കാനഡ (Air Canada) ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി ആകർഷകമായ യാത്രാ ഇളവുകൾ പ്രഖ്യാപിച്ചു. ‘ബ്ലാക്ക് ഫ്ലൈ-ഡേ’ (Black ‘Fly-Day’) എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ പ്രകാരം കാനഡ, യുഎസ്, മെക്സിക്കോ, കരീബിയൻ രാജ്യങ്ങളിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റുകൾക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കും. 2025 നവംബർ 27 മുതൽ ഡിസംബർ 3 വരെയാണ് ടിക്കറ്റ് ബുക്കിംഗ് കാലയളവ്. 2026 ജനുവരി 12 മുതൽ മെയ് 31 വരെയുള്ള യാത്രകൾക്ക് ഇളവ് ബാധകമാണ്. ഇന്ത്യയിൽ നിന്ന് കാനഡയിലെ ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങൾ, യുഎസിലെ ന്യൂയോർക്ക്, ചിക്കാഗോ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ, മെക്സിക്കോ, കരീബിയൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. കുടുംബാംഗങ്ങളെ സന്ദർശിക്കാനും, വിനോദസഞ്ചാരത്തിനും, വിദ്യാർത്ഥികൾക്കും ഈ കിഴിവ് ഉപകാരപ്രദമാകും. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിൽ മാത്രമാണ് കിഴിവ് ലഭിക്കുകയെന്നും നികുതികളും മറ്റ് അധിക നിരക്കുകളും പൂർണ്ണമായി നൽകേണ്ടിവരുമെന്നും എയർ കാനഡ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Air Canada unveils Black ‘Fly-Day’ fares for India-Canada route



