Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ഇനി കീശ കാലിയാക്കാതെ കാണാം; 150 ഡോളറിന്റെ ആനുകൂല്യങ്ങൾ ഇനി വെറും 20 ഡോളറിന് !

Canada Varthakal by Canada Varthakal
November 25, 2025
in Niagara
Reading Time: 1 min read
wonder-falls-pass.aspx

നയാഗ്ര ഫാൾസ്: നയാഗ്ര റീജിയണിലെ താമസക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ അവസരമൊരുക്കി, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘വണ്ടർഫാൾസ് പാസ്’ (WonderFalls Pass) വീണ്ടും എത്തുന്നു. നവംബർ 23 മുതൽ 28 വരെ നടക്കുന്ന വാർഷിക സ്ലീപ്പ് ചീപ്പ് (Sleep Cheap) ഇവന്റിന്റെ ഭാഗമായാണ് ഈ പാസ് ലഭ്യമാവുക.

നവംബർ 7, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്നെ പാസ് വിൽപ്പന ആരംഭിച്ചിരുന്നു. നവംബർ 23 ഞായർ മുതൽ നവംബർ 28 വെള്ളിയാഴ്ച അടയ്ക്കുന്നത് വരെ ആ പാസ് നമുക്ക് ഉപയോഗിക്കാം. ഒരാൾക്ക് 20.00 ഡോളറാണ് വരിക. ഒരു കുടുംബത്തിന് (6 പേർ വരെ) 50.00 ഡോളറാണ്. 150.00 ഡോളറിൽ അധികം മൂല്യമുള്ള ആകർഷണങ്ങളിലേക്ക് ഒറ്റത്തവണ പ്രവേശനം ഈ പാസിലൂടെ ലഭിക്കും.

ADVERTISEMENT

വണ്ടർഫാൾസ് പാസ് ഉപയോഗിച്ച് നയാഗ്രയിലെ താഴെ പറയുന്ന 10 പ്രമുഖ കേന്ദ്രങ്ങൾ സന്ദർശിക്കാം:
Niagara Parks Power Station + Tunnel (നയാഗ്രാ പാർക്ക്സ് പവർ സ്റ്റേഷനും ടണലും)
Niagara Parks Floral Showhouse (ഫ്ലോറൽ ഷോഹൗസ്)
The Fun House (ഫൺ ഹൗസ്)
The Haunted House (ഹോണ്ടഡ് ഹൗസ്)
Nightmare Fear Factory (നൈറ്റ്‌മേർ ഫിയർ ഫാക്ടറി)
Mystic Maze of Mirrors (മിസ്റ്റിക് മെയ്‌സ് ഓഫ് മിറേഴ്സ്)
Mini Putt Shipwreck Adventure (മിനി പുട്ട് ഷിപ്പ്‌റെക്ക് അഡ്വഞ്ചർ)
Skylon Tower (സ്‌കൈലോൺ ടവർ)
Ripley’s Selfie Studios (റിപ്ലീസ് സെൽഫി സ്റ്റുഡിയോസ്)
Niagara Falls History Museum (നയാഗ്രാ ഫാൾസ് ഹിസ്റ്ററി മ്യൂസിയം)
കൂടാതെ, പാസ് കൈവശമുള്ളവർക്ക് Falls Incline Railway-യിലും WEGO Blue, Green Line ബസുകളിലും സൗജന്യമായി യാത്ര ചെയ്യാനും സാധിക്കും.

നയാഗ്ര ഫാൾസിലെ പാർക്കുകളും കളിസ്ഥലങ്ങളും മെച്ചപ്പെടുത്താനും കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ വേണ്ടിയുള്ള ധനസമാഹരണത്തിനായി 2015-ൽ കൗൺസിലർ വിക്ടർ പിയെട്രാംഗലോ (Victor Pietrangelo) ആരംഭിച്ച ഈ സംരംഭം ഇതിനോടകം 276,711.00 ഡോളർ സമാഹരിച്ചു കഴിഞ്ഞു. “Residents Save and Help All Kids Play” എന്നതാണ് ഇതിന്റെ മുദ്രാവാക്യം.

ഐഡി കാർഡ് നിർബന്ധമാണ്. നയാഗ്ര റീജിയണിലെ താമസക്കാർക്ക് മാത്രമാണ് പാസ് ലഭ്യമാവുക. വണ്ടർഫാൾസ് പാസ് വാങ്ങാൻ ആഗ്രഹിക്കുന്ന നയാഗ്രാ നിവാസികൾക്ക് (ഐഡി നിർബന്ധമാണ്) നവംബർ 7, വെള്ളിയാഴ്ച 10 മണി മുതൽ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങിയിരുന്നു. പ്രധാനമായും നാല് സ്ഥലങ്ങളിൽ നിന്നാണ് പാസുകൾ വാങ്ങാൻ സാധിക്കുക. MacBain കമ്മ്യൂണിറ്റി സെന്ററിലെ കസ്റ്റമർ സർവീസ് സെന്ററിൽ (7150 Montrose Road) തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7:00 am മുതൽ രാത്രി 9:00 pm വരെയും, ശനി/ഞായർ ദിവസങ്ങളിൽ 7:00 am മുതൽ 5:00 pm വരെയും പാസ് ലഭ്യമാണ്.

Gale സെന്റർ അരീനയിലെ കസ്റ്റമർ സർവീസ് കൗണ്ടറിൽ (5152 Thorold Stone Road) തിങ്കൾ മുതൽ വെള്ളി വരെ 8:30 am മുതൽ 8:00 pm വരെയും, ശനിയാഴ്ച 12:00 pm മുതൽ 8:00 pm വരെയും, ഞായറാഴ്ച 9:00 am മുതൽ 5:00 pm വരെയും ലഭിക്കും. നയാഗ്രാ ഫാൾസ് സിറ്റി ഹാളിലെ കസ്റ്റമർ സർവീസ് സെന്ററിൽ (4310 Queen Street) നവംബർ 11 മുതൽ പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്, തിങ്കൾ മുതൽ വെള്ളി വരെ 8:30 am മുതൽ 4:30 pm വരെ ഇവിടെ പ്രവർത്തിക്കും. (ശനി/ഞായർ ദിവസങ്ങളിൽ ഇവിടെ അവധിയാണ്). കൂടാതെ, നയാഗ്രാ ഫാൾസ് ഹിസ്റ്ററി മ്യൂസിയത്തിൽ (5810 Ferry Street) ചൊവ്വ, ബുധൻ ദിവസങ്ങളിൽ 10:00 am മുതൽ 5:00 pm വരെയും, വ്യാഴാഴ്ച 10:00 am മുതൽ 9:00 pm വരെയും, വെള്ളി മുതൽ ഞായർ വരെ 10:00 am മുതൽ 5:00 pm വരെയും പാസുകൾ ലഭ്യമാണ് (തിങ്കളാഴ്ച മ്യൂസിയത്തിന് അവധിയാണ്).

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

You can now see the sights of Niagara Falls without breaking the bank; $150 worth of benefits now for just $20!
Tags: sights of Niagara Falls
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ferris wheel in niagra
Niagara

പുതിയ മെഗാ ഫെറിസ് വീൽ വരുന്നു; ഇനി കൂടുതൽ ഉയരത്തിൽ നിന്ന് നയാഗ്ര കാണാം

by Canada Varthakal
September 20, 2026
Niagara Flood
Niagara

നയാഗ്രയിൽ പ്രളയത്തിന് പിന്നാലെ ‘വൈദ്യുതി ഷോക്ക്’; കുത്തനെ ഉയർന്ന് ബില്ലുകൾ

by Canada Varthakal
September 19, 2026
Jelly Bean beluga whale
Niagara

സ്ഥലംമാറ്റം തിരിച്ചടിയായോ? നയാഗ്രയിൽ നിന്നും വിദേശത്തേക്ക് മാറ്റിയ മൂന്നാമത്തെ തിമിംഗലവും ചത്തു

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.