ടൊറന്റോ: അപൂർവ കാലാവസ്ഥാ പ്രതിഭാസമായ “പോളാർ വോർട്ടെക്സ്” കാരണം അടുത്ത മാസം ഒന്റാറിയോയിൽ കൊടുംതണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനം. താപനില മൈനസിലേക്ക് താഴുകയും ശക്തമായ തണുപ്പ് അനുഭവപ്പെടുകയും ചെയ്യുമെന്ന് ദി വെതർ നെറ്റ്‌വർക്ക് (The Weather Network) പ്രവചിക്കുന്നു.
കൂടാതെ, കാറ്റും കൂടിയാകുമ്പോൾ താപനില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന് ദി വെതർ നെറ്റ്‌വർക്കിലെ കാലാവസ്ഥാ നിരീക്ഷകയായ റേച്ചൽ മോഡെസ്റ്റിനോ അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. എത്രനാൾ ഈ തണുപ്പ് നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ലെങ്കിലും ഡിസംബറിലെ ഭൂരിഭാഗം ദിവസങ്ങളിലും ഈ അവസ്ഥ തുടരാനാണ് സാധ്യത.
ശൈത്യകാല മുന്നറിയിപ്പുകൾ
കടുത്ത തണുപ്പിനെ നേരിടാൻ ഒന്റാറിയോ നിവാസികൾ ശീതകാല വസ്ത്രങ്ങൾ (ജാക്കറ്റുകൾ, തൊപ്പികൾ, കയ്യുറകൾ തുടങ്ങിയവ) തയ്യാറാക്കി വെക്കേണ്ടതുണ്ട്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളിൽ ശീതകാല ടയറുകൾ (winter tires) ഉപയോഗിക്കണം. ദിവസേനയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിച്ച് യാത്രകളും മറ്റും ക്രമീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ധ്രുവ ചുഴലിക്കാറ്റിന്റെയും (പോളാർ വോർട്ടെക്സ്) അതിന്റെ ആഘാതങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്ന പൂർണ്ണമായ ശൈത്യകാല പ്രവചനം നവംബർ 26-ന് ദി വെതർ നെറ്റ്‌വർക്ക് പുറത്തിറക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
A rare weather phenomenon is bringing severe cold to Ontario next month



