വിന്നിപെഗ്: ഒക്ടോബർ ആദ്യവാരം മുതൽ വിന്നിപെഗ് നഗരത്തിൽ നിന്ന് കാണാതായ 22 വയസ്സുകാരിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്. എമിലി ഹൊവാർത്ത് (Emily Howarth) എന്ന യുവതിയെയാണ് കാണാണ്ടായത്. ഡൗൺടൗൺ വിന്നിപെഗിലെ കെന്നഡി സ്ട്രീറ്റ്, യോർക്ക് അവന്യൂ ജംഗ്ഷനരികിൽ ഒക്ടോബർ 7-നാണ് യുവതിയെ അവസാനമായി കണ്ടത്.
യുവതിക്കായി അന്വേഷണം ഊർജിതമാക്കിയതായി വിന്നിപെഗ് പോലീസ് സർവീസ് ഇന്ന് (വ്യാഴാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. എമിലിക്ക്, നീലക്കണ്ണുകളും ഗോൾടും പിങ്കും കലർന്ന നിറത്തിൽ കളർ ചെയ്ത തോളറ്റം വരെയുള്ള മുടിയും അഞ്ച് അടി രണ്ട് ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമാണ്.
എമിലി ഹൊവാർത്തിൻ്റെ മുഖത്ത് മൂന്ന് ചെറിയ ടാറ്റൂകളുണ്ട്. ഒന്ന് ഇടതു പുരികത്തിന് മുകളിലും, ഒന്ന് ഇടതു കണ്ണിന് താഴെയും, മറ്റൊന്ന് വലത് പുരികത്തിലൂടെയുമാണ്. ഈ അടയാളങ്ങൾ യുവതിയെ തിരിച്ചറിയാൻ സഹായിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കാണാതായ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ നൽകുന്നവർ വിന്നിപെഗ് പോലീസ് സർവീസിലെ മിസ്സിംഗ് പേഴ്സൺസ് യൂണിറ്റിൽ 204-986-6250 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
22-year-old woman missing in Winnipeg; police seek public assistance






