മുംബൈ: എൻസിപി (അജിത് പവാർ) നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അൻമോൽ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരും. ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണ് അറസ്റ്റിലായ അൻമോൽ.
അൻമോലിനെ നാടുകടത്തുന്ന വിവരം യുഎസ് അധികൃതർ ബാബാ സിദ്ദിഖിയുടെ കുടുംബത്തെ ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്. പഞ്ചാബ് സ്വദേശിയായ അൻമോൽ കൊലപാതകത്തിന് ശേഷം നേപ്പാൾ, ദുബായ്, കെനിയ വഴിയാണ് യുഎസിൽ എത്തിയത്. നവംബറിൽ അറസ്റ്റിലായ ഇയാളെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
മുതിർന്ന രാഷ്ട്രീയ നേതാവും നടൻ സൽമാൻ ഖാനുമായി അടുത്ത സൗഹൃദവുമുള്ള ബാബാ സിദ്ദിഖി 2024 ഒക്ടോബർ 12-നാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഗുർമൈൽ സിങ്, ധർമരാജ് കശ്യപ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽവെച്ച് പരിചയപ്പെട്ട പ്രതികൾക്ക് ബിഷ്‌ണോയി സംഘാംഗമാണ് കൊലപാതകത്തിനായി 3 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Gangster Anmol Bishnoi, wanted in Baba Siddique murder case, extradited to India



