Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആഡംബര കാറുകൾ, 14 കാമുകിമാർ: എഡ്മണ്ടൺ ബാങ്ക് മാനേജറുടെ 6 വർഷത്തെ തട്ടിപ്പ് ഒടുവിൽ വെളിച്ചത്ത്

Canada Varthakal by Canada Varthakal
November 16, 2025
in Alberta
Reading Time: 1 min read
Nick Lysyk, a bank manager

എഡ്മണ്ടൺ: ഇരുപത് വർഷങ്ങൾക്കുമുമ്പ് ബാങ്ക് ഓഫ് മോൺട്രിയലിൽ (BMO) നിന്ന് 16 മില്യൺ ഡോളറിലധികം തട്ടിയെടുത്ത കേസിൽ മുൻ ബാങ്ക് മാനേജരായ നിക്ക് ലൈസിക് 60-ൽ അധികം തട്ടിപ്പ് കുറ്റങ്ങൾ കോടതിയിൽ സമ്മതിച്ചു. വ്യാജ വായ്പകൾ ഉപയോഗിച്ച് ആറ് വർഷത്തോളം ലൈസിക് തട്ടിപ്പ് തുടർന്നിരുന്നു. കൃത്യമായി പലിശ അടച്ചതിനാൽ തട്ടിപ്പ് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ 2004 ഓഗസ്റ്റിൽ നടന്ന ബാങ്കിന്റെ ഓഡിറ്റിനിടെയാണ് ഈ തട്ടിപ്പ് പുറത്തായത്. തുടർന്ന് 5,000 ഡോളറിൽ കൂടുതലുള്ള 60-ൽ അധികം തട്ടിപ്പ് കേസുകളിൽ അദ്ദേഹം കുറ്റസമ്മതം നടത്താൻ തീരുമാനമെടുത്തു.

തട്ടിപ്പ് പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ലൈസിക്കിന്റെ കൈവശമുണ്ടായിരുന്ന 17 വസ്തുവകകളും, ലെക്സസ്, കോർവെറ്റ്, മെഴ്‌സിഡസ് ബെൻസ് എന്നിവയുൾപ്പെടെയുള്ള 40-ൽ അധികം ആഡംബര വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. ഇതിൽ, 1971 മോഡൽ, മഞ്ഞയും കറുപ്പും കലർന്ന പ്ലൈമൗത്ത് ‘കൂഡ’ കൺവെർട്ടിബിളാണ് ഏറ്റവും മൂല്യമേറിയത്. ലൈസിക് കുറ്റം സമ്മതിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് ഈ കാറുകളും ഡിസൈനർ വാച്ചുകളും ഫർണിച്ചറുകളും ലേലം ചെയ്തതിലൂടെ ഏകദേശം ഒരു മില്യൺ ഡോളർ ബാങ്കിന് തിരികെ ലഭിച്ചു. കൂടാതെ, ലൈസിക് ലൈംഗിക തൊഴിലാളികളുമായി ബന്ധമുള്ള 14 സ്ത്രീകളുമായി അടുപ്പം പുലർത്തിയിരുന്നുവെന്നും, തട്ടിയെടുത്ത 16 മില്യൺ ഡോളറിൽ 4 മില്യൺ ഡോളർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും, ശേഷിക്കുന്ന തുകയിൽ 3.5 മില്യൺ ഡോളർ ഒരു കാമുകിക്കും ബാക്കി 3.5 മില്യൺ ഡോളർ മറ്റ് കാമുകിമാർക്കുമായി നൽകുകയും ചെയ്തതായി ലൈസിക് കോടതിയിൽ സമ്മതിച്ചു.

ADVERTISEMENT

ലൈസിക്കിന്റെ അഭിഭാഷകൻ ബ്രയാൻ ബെരെഷ് 2004 ഓഗസ്റ്റ് 30-ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തട്ടിപ്പുകൾക്ക് പിന്നിൽ വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്നു നടന്ന ശിക്ഷാവിധിയിൽ ലൈസിക്കിന് ഏഴ് വർഷവും നാല് മാസവുമാണ് തടവ് ശിക്ഷ ലഭിച്ചത്. എന്നാൽ, 14 മാസങ്ങൾക്കുശേഷം ലൈസിക് ഡേ പരോളിൽ പുറത്തിറങ്ങി. 2008-ൽ ബാങ്ക് ഈ കേസിന്റെ നടപടിക്രമങ്ങൾ അവസാനിപ്പിച്ചപ്പോൾ, ഏകദേശം 6 മില്യൺ ഡോളർ മാത്രമാണ് തിരികെ പിടിക്കാൻ സാധിച്ചത്, ബാങ്കിന് ഏകദേശം 10 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Luxury cars, 14 girlfriends: Edmonton bank manager's 6-year fraud finally comes to light

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026
Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.