നയാഗ്ര: നയാഗ്ര ഫാൾസ് മേഖലയിലെ താമസക്കാർക്ക് 2025-ലെ വണ്ടർഫാൾസ് പാസ്സ് നവംബർ 7 മുതൽ ലഭ്യമായിത്തുടങ്ങി. ‘സ്ലീപ്പ് ചീപ്പ്’ ഇവന്റിന്റെ ഭാഗമായി, നവംബർ 23 മുതൽ 28 വരെ നയാഗ്രയിലെ പ്രധാനപ്പെട്ട പത്ത് ആകർഷണങ്ങൾ കുറഞ്ഞ നിരക്കിൽ സന്ദർശിക്കാൻ ഈ പാസ്സ് അവസരം നൽകും. ഈ പാസ്സ് ഉപയോഗിച്ച് നയാഗ്ര റീജിയൻ നിവാസികൾക്ക് ‘സ്ലീപ്പ് ചീപ്പ്’ പരിപാടിയുടെ ഭാഗമായി സൗജന്യ താമസം ആസ്വദിക്കുന്നതിനൊപ്പം $150-ൽ അധികം വിലമതിക്കുന്ന 10 പ്രധാന ആകർഷണങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കും. ഒരാൾക്ക് $20.00 ആണ് പാസ്സിന്റെ നിരക്ക്. ഒരു കുടുംബത്തിന് (പരമാവധി 6 പേർ) $50.00 വരും. 2025 നവംബർ 7, വെള്ളിയാഴ്ച, രാവിലെ 10 മണിക്കാണ് പാസ്സ് വിൽപ്പന തുടങ്ങിയത്.
പാസ്സിൽ ഉൾപ്പെടുന്ന ആകർഷണങ്ങൾ:
നയാഗ്ര പാർക്സ് പവർ സ്റ്റേഷൻ + ടണൽ
നയാഗ്ര പാർക്സ് ഫ്ലോറൽ ഷോഹൗസ്
ദി ഫൺ ഹൗസ്
ദി ഹോണ്ടഡ് ഹൗസ്
നൈറ്റ്മെയർ ഫിയർ ഫാക്ടറി
മിസ്റ്റിക് മേസ് ഓഫ് മിറേഴ്സ്
മിനി പുട്ട് ഷിപ്പ്‌റെക്ക് അഡ്വഞ്ചർ
സ്കൈലോൺ ടവർ
റിപ്ലീസ് സെൽഫി സ്റ്റുഡിയോസ്
നയാഗ്ര ഫാൾസ് ഹിസ്റ്ററി മ്യൂസിയം
വണ്ടർഫാൾസ് പാസ്സുള്ളവർക്ക് ഫാൾസ് ഇൻക്ലൈൻ റെയിൽവേയിലും WEGO ബ്ലൂ, ഗ്രീൻ ലൈനുകളിലും പാസ്സ് കാണിച്ചാൽ യാത്ര ചെയ്യാം.
പാസ്സ് എവിടെ നിന്ന് വാങ്ങാം?
പാസ്സ് നയാഗ്ര നിവാസികൾക്ക് (തിരിച്ചറിയൽ രേഖ നിർബന്ധം) താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാവുന്നതാണ്:
മാക്ബെയ്ൻ കമ്മ്യൂണിറ്റി സെന്റർ, കസ്റ്റമർ സർവീസ് സെന്റർ (7150 മോൺട്രോസ് റോഡ്)
ഗേൽ സെന്റർ അരീന, കസ്റ്റമർ സർവീസ് കൗണ്ടർ (5152 തോറോൾഡ് സ്റ്റോൺ റോഡ്)
നയാഗ്ര ഫാൾസ് സിറ്റി ഹാൾ, കസ്റ്റമർ സർവീസ് സെന്റർ (4310 ക്വീൻ സ്ട്രീറ്റ്) – നവംബർ 11 മുതൽ.
നയാഗ്ര ഫാൾസ് ഹിസ്റ്ററി മ്യൂസിയം (5810 ഫെറി സ്ട്രീറ്റ്)
2015-ൽ കൗൺസിലർ വിക്ടർ പിയെട്രാൻജെലോ ആണ് ഈ പദ്ധതി ആരംഭിച്ചത്. ഇതുവരെ $276,711.00 ഈ പാസ്സിലൂടെ സമാഹരിച്ചിട്ടുണ്ട്. കുട്ടികളുടെ പാർക്കുകളും കളിസ്ഥലങ്ങളും മെച്ചപ്പെടുത്താനാണ് ഈ തുക ഉപയോഗിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
2025 WonderFalls Pass Sales Started






