വിന്നിപെഗ്: ഡാർക്ക് വെബ്ബിൽ വിൽക്കുന്നതിനായി മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത കേസിൽ വിന്നിപെഗ് സ്വദേശികളായ ദമ്പതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. 56 വയസ്സുള്ള ഐറിൻ ലിമ, 41 വയസ്സുള്ള ചാഡ് കബെസ് എന്നിവരാണ് മൃഗങ്ങളോടുള്ള ക്രൂരതയുടെ ആറ് കേസുകളിൽ കുറ്റസമ്മതം നടത്തിയത്. 2024 ഒക്ടോബറിൽ ഇരുവരെയും അറസ്റ്റ് ചെയ്തത്, മൃഗങ്ങളെ ചവിട്ടി കൊല്ലുന്ന വീഡിയോകൾ വിൽക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ‘Goddess May Barefoot Premium Crush’ എന്ന ടെലഗ്രാം ഗ്രൂപ്പിനെക്കുറിച്ചുള്ള അജ്ഞാത വിവരം ലഭിച്ചതിനെത്തുടർന്നാണ്.
പ്രോസിക്യൂട്ടർ ബോയ്ഡ് മക്ഗിൽ കോടതിയിൽ സമർപ്പിച്ച തെളിവുകൾ പ്രകാരം, 97-ൽ അധികം മൃഗങ്ങളെ ദമ്പതികൾ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇതിൽ 60-ൽ അധികം പൂച്ചക്കുട്ടികൾ, ഏഴ് പക്ഷികൾ, ആറ് മുയലുകൾ, ആറ് അലങ്കാര എലികൾ, മൂന്ന് ഗോൾഡ് ഫിഷ്, ഒരു തവള, ഒരു ആക്സലോട്ടിൽ എന്നിവ ഉൾപ്പെടുന്നു. ഇവർക്ക് ഒരു ‘പ്രൈസ് ലിസ്റ്റ്’ തന്നെയുണ്ടായിരുന്നു. $5-ന് ഒരു എലികുഞ്ഞു മുതൽ $180-ന് മൂന്ന് പൂച്ചക്കുട്ടികൾ വരെയുള്ള മൃഗങ്ങളെ കൊല്ലുന്നതിനുള്ള വീഡിയോകൾ വിറ്റഴിച്ചു. ലൈംഗികതയുടെ അംശമുള്ള ഈ വീഡിയോകളിൽ ലിമ മൃഗങ്ങളെ നഗ്നപാദങ്ങൾ കൊണ്ട് ചവിട്ടിയരക്കുമ്പോൾ കബെസ് അത് ചിത്രീകരിക്കുന്നത് പതിവായിരുന്നു.
വീഡിയോകളിലൂടെ 2024 മെയ് മുതൽ ഒക്ടോബർ വരെ $2,800 ലാഭമുണ്ടാക്കിയതായി പേപാൽ രേഖകൾ വ്യക്തമാക്കുന്നു. കൂടുതൽ മൃഗങ്ങളെ കൊല്ലാനുള്ള പദ്ധതികൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തിരുന്നതായും, “ചവിട്ടി കൊല്ലുന്നത് തനിക്ക് എത്രമാത്രം ഇഷ്ടമാണെന്നും സന്തോഷം നൽകുന്നു” എന്നും ലിമയുടെ ഡയറിക്കുറിപ്പുകളിൽ ഉണ്ടെന്നും പ്രോസിക്യൂട്ടർ അറിയിച്ചു. കേസിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, ദമ്പതികൾക്ക് ലഭിക്കാവുന്ന ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള ദമ്പതികൾക്ക് കോടതിയുടെ നിർദ്ദേശപ്രകാരമുള്ള പ്രീ-സെന്റൻസ് റിപ്പോർട്ടുകൾ പൂർത്തിയായ ശേഷം ശിക്ഷാവിധി പ്രഖ്യാപിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
What a cruelty! Winnipeg couple killed animals for video; guilty






