വാൻകൂവർ: മെട്രോ വാൻകൂവറിൻ്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. നോർത്ത് ഷോർ, ട്രൈ-സിറ്റീസ്, ഹോവ് സൗണ്ട് എന്നീ പ്രദേശങ്ങൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് (ബുധനാഴ്ച) ഉച്ചയോടെ ആരംഭിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ബി.സി.യുടെ സൗത്ത് കോസ്റ്റിന് കുറുകെ സാവധാനം നീങ്ങുന്ന ഫ്രണ്ടൽ സിസ്റ്റമാണ് ശക്തമായ മഴയ്ക്ക് കാരണം. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും മഴ കൂടുതൽ ശക്തിപ്പെടും. വ്യാഴാഴ്ച രാത്രിയോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഈ കാലയളവിൽ 40 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്.ചെങ്കുത്തായ ചരിവുകൾ, വനനശീകരണം നടന്ന പ്രദേശങ്ങൾ തുടങ്ങിയ ദുർബല പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് (Landslides) സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rainfall warning issued for parts of Metro Vancouver






