ന്യൂഫൗണ്ട്ലാൻഡ്: ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ മേഖലകളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴ, കാറ്റ്, മഞ്ഞുവീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാനഡ പരിസ്ഥിതി വകുപ്പ് അറിയിച്ചു. ദ്വീപിന്റെ മധ്യ, വടക്കുകിഴക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ ബുധനാഴ്ച ഉച്ചവരെ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 80 കി.മീ. മുതൽ 100 കി.മീ. വരെയും തീരപ്രദേശങ്ങളിൽ 120 കി.മീ. വരെയും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഏകദേശം 40 മി.മീ. മുതൽ 60 മി.മീ. വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
പ്രദേശവാസികൾ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകളിലെയും കാനകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് പരിസ്ഥിതി വകുപ്പ് നിർദേശിച്ചു. കോർണർ ബ്രൂക്കിൽ പ്രത്യേക കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. അയഞ്ഞ വസ്തുക്കൾ ഭദ്രമാക്കാനും ഗതാഗത തടസ്സങ്ങൾക്കായി ഒരുങ്ങാനും അധികൃതർ താമസക്കാർക്ക് നിർദേശം നൽകി. ചാനൽ-പോർട്ട് ഓക് ബാസ്‌ക്വെസ് മേഖലയിലും കനത്ത മഴയും കാറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോഡ് തകരാറുകൾക്കും പ്രാദേശിക വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ലാബ്രഡോറിലെ ലാബ്രഡോർ സിറ്റി, വാബുഷ്, ചർച്ചിൽ ഫാൾസ്, നെയ്ൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ശക്തമായ കാറ്റ് കാരണം വാഹനമോടിക്കുന്നത് ദുഷ്‌കരമാവുകയും വലിയ വാഹനങ്ങൾ മറിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Extreme caution! Heavy rain and winds possible in Newfoundland and Labrador






