കൊച്ചി: ഇന്ത്യയിൽ അധികം പ്രചാരത്തിലില്ലാത്ത ‘ആർ.ടി ഹോം’ (റെന്റ് ടു ഓൺ ഹോം) എന്ന നൂതന ഭവന പദ്ധതിയുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്ത്. സാധാരണക്കാർക്ക് എളുപ്പത്തിൽ വീട് സ്വന്തമാക്കാൻ അവസരം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിർമാണം പൂർത്തിയാക്കിയ വീടോ, ഫ്‌ളാറ്റോ ആണ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വാടകയ്ക്ക് നൽകുക. തുടർച്ചയായ നൂറ് മാസത്തെ വാടക (100 മാസം) നൽകി കഴിയുമ്പോൾ, ഈ വീടിന്റെയോ ഫ്‌ളാറ്റിന്റെയോ ഉടമസ്ഥാവകാശം വാടകക്കാരന്റെ പേരിലേക്ക് മാറ്റും.
ഭവന വായ്പകൾക്ക് പലപ്പോഴും തടസ്സമാകാറുള്ള സിബിൽ സ്‌കോറിലെ കുറവോ, മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളോ ഈ പദ്ധതിക്ക് ബാധകമല്ല എന്നതാണ് പ്രധാന സവിശേഷത. വാടകയ്ക്ക് നൽകുന്നതിനാലാണ് സിബിൽ സ്‌കോർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ഒരു മാനദണ്ഡമാകാത്തത്.
“സാധാരണക്കാർക്ക് വേണ്ടിയാണ് ഈ പദ്ധതി. നിങ്ങള്‍ക്ക് വീട് ഫ്‌ളാറ്റ് എന്നിവ നിർമിച്ച് അത് വാടകയ്ക്ക് നൽകും. സിബിൽ സ്‌കോർ, പഞ്ചായത്തിലെ കടലാസ് പോലുള്ള നൂലാമാലകൾ ഉണ്ടാകില്ല. എല്ലാവിധ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും വീട് കൈമാറുക. നൂറ് മാസം വാടക നൽകി കഴിയുമ്പോൾ വീട് നിങ്ങൾക്ക് സ്വന്തമായി മാറും,” ബോബി ചെമ്മണ്ണൂർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
You can own a house by paying rent for 100 months: Bobby Chemmannur's new plan





