കാൽഗറി: ക്യൂബയിലെ വരാഡെറോയിലേക്ക് പുറപ്പെട്ട വെസ്റ്റ് ജെറ്റ് വിമാനം 2390 ഒരു ദിവസം തന്നെ രണ്ട് തവണ വഴിതിരിച്ചുവിടുകയും, യാത്രക്കാർ അവരുടെ യാത്ര ടൊറന്റോയിൽ അവസാനിപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് 157 യാത്രക്കാരുമായി പുറപ്പെട്ട ഈ വിമാനത്തിന് ഈ ദുരനുഭവം ഉണ്ടായത്. വിമാനം ഒരു തവണ കാൽഗറിയിലേക്ക് തന്നെ തിരിച്ചിറക്കുകയും, രണ്ടാമത് ടൊറന്റോയിൽ ഇറങ്ങേണ്ടിവരുകയും ചെയ്തു.
വെസ്റ്റ് ജെറ്റ് എയർലൈൻസ് ഞായറാഴ്ച രാവിലെ മാദ്യമങ്ങളോട് ഈ വിവരം സ്ഥിരീകരിച്ചു. വിമാനം ആദ്യമായി വഴിതിരിച്ചുവിട്ടത് “മുൻകരുതലിന്റെ ഭാഗമായി അപ്രതീക്ഷിതമായ അറ്റകുറ്റപ്പണികൾ” നടത്തുന്നതിനു വേണ്ടിയായിരുന്നു. വിമാനം രണ്ടാമത് വഴിതിരിച്ചുവിട്ടത് “വിമാനത്തിനുള്ളിൽ വെച്ച് അക്രമാസക്തനായ ഒരു യാത്രക്കാരനെ ഇറക്കിവിടാൻ” വേണ്ടിയുമായിരുന്നു.
യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾക്ക് വെസ്റ്റ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്കായി വിമാനക്കമ്പനി ഹോട്ടൽ മുറികളും ഭക്ഷണ കൂപ്പണുകളും ഒരുക്കി. വഴിതിരിച്ചുവിടലിനെത്തുടർന്ന് യാത്ര മുടങ്ങിയ എല്ലാവർക്കും ഞായറാഴ്ച രാവിലെ വരാഡെറോയിലേക്ക് പോകാനുള്ള വിമാനത്തിൽ ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്തുനൽകി.
how-westjet-calgary-varadero-flight-diverted-twice
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



