ട്രിപ്പോളി: ലിബിയയിലെ ബെംഗാസിയിൽ ഏഴ് മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഹസൻ അൽസവി എന്നയാൾ ചെയ്തത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ തലയ്ക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ബെംഗാസിയിലെ അൽഹവാരി പ്രദേശത്താണ് കുട്ടികളുടെ മൃതദേഹങ്ങൾ അടങ്ങിയ കാർ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.
കൊല്ലപ്പെട്ട കുട്ടികൾക്ക് അഞ്ചിനും പതിമൂന്നിനും ഇടയിലാണ് പ്രായം. മയാർ, ഖൈറല്ല, ലമാർ, മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുറഹീം, അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചില കുട്ടികൾ സ്കൂൾ യൂണിഫോമിലായിരുന്നു.
ബെംഗാസി പോലീസ് മേധാവി മേജർ ജനറൽ സ്വലാഹ് ഹുവൈദിയുടെ അഭിപ്രായത്തിൽ, ഒരു കുട്ടിയൊഴികെ മറ്റെല്ലാവരുടെയും തലയിൽ ഒറ്റ വെടിയേറ്റാണ് മരണം സംഭവിച്ചത്. ഏഴാമത്തെ കുട്ടി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നും പരിശോധനയിൽ കണ്ടെത്തി. കുട്ടികളുടെ തലയ്ക്ക് നേരെ നിറയൊഴിച്ചാണ് പിതാവ് ഈ ക്രൂരത ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Libya tragedy involves a father in Benghazi who shot and killed his seven children before taking his own life



