വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയുടെ തീരപ്രദേശത്ത് ചൊവ്വാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. എർത്ത്‌ക്വേക്ക്‌സ് കാനഡയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വൻകൂവർ ദ്വീപിലെ സിഡ്‌നി പട്ടണത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഏകദേശം രാവിലെ 5:30-നാണ് ചലനം അനുഭവപ്പെട്ടത്.
ഗ്രേറ്റർ വിക്ടോറിയ മേഖലയിൽ നേരിയ തോതിൽ ചലനം അനുഭവപ്പെട്ടെങ്കിലും, യാതൊരു വിധ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. 5.4-ൽ താഴെയുള്ള തീവ്രതയുള്ള ഭൂചലനങ്ങൾ അപൂർവമായി മാത്രമേ നാശനഷ്ടങ്ങൾ വരുത്താറുള്ളൂവെന്ന് എർത്ത്‌ക്വേക്ക്‌സ് കാനഡ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Magnitude 3.1 earthquake recorded off Vancouver Island



