കാൽഗറി; കാൽഗറി നഗരത്തിൻ്റെ പുതിയ മേയറായി മുൻ കൗൺസിലർ ജെറോമി ഫാർക്കസ് തിരഞ്ഞെടുക്കപ്പെട്ടതായി അനൗദ്യോഗിക റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിലാണ് (Municipal Election) ഫാർക്കസ് തൻ്റെ പ്രധാന എതിരാളിയായ സോണിയ ഷാർപ്പിനേക്കാൾ 585 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ (Elections Calgary) ഔദ്യോഗിക ഫലം ഒക്ടോബർ 24-ന് ഉച്ചയോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം, ജെറോമി ഫാർക്കസ് ആകെ 91,065 വോട്ടുകൾ നേടിയപ്പോൾ, സോണിയ ഷാർപ്പിന് 90,480 വോട്ടുകൾ ലഭിച്ചു. നിലവിലെ മേയറായ ജ്യോതി ഗോണ്ടെക് 71,397 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഭവന നിർമ്മാണം, പൊതു സുരക്ഷ ഉറപ്പാക്കൽ, വിലക്കയറ്റം നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിയുള്ള ശക്തമായ പ്രചാരണമാണ് ജെറോമി ഫാർക്കസിന് ഇത്തവണ വിജയം നേടിക്കൊടുത്തത്. 2021-ലെ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ജ്യോതി ഗോണ്ടെക്കിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Jeromy Farkas completes his journey, being unofficially elected as Calgary’s new mayor



