ഒട്ടാവ: രാജ്യത്തെ താമസം, കുറ്റകൃത്യങ്ങൾ, വർധിച്ചു വരുന്ന ചെലവുകൾ എന്നിവ പരിഗണിച്ച് കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ച മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ ഇമിഗ്രേഷൻ നയങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. വിദേശ വിദ്യാർത്ഥികൾ, താൽക്കാലിക തൊഴിലാളികൾ, അഭയാർത്ഥി അപേക്ഷകർ എന്നിവരുടെ എണ്ണം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘അടുത്ത ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ’ ഉടൻ പുറത്തിറക്കും.
ഇമിഗ്രേഷൻ, ക്രമസമാധാനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഒരു അഭിമുഖത്തിനിടെ പ്രധാനമന്ത്രി ചർച്ച ചെയ്തു. കഴിഞ്ഞ ആറുമാസത്തിനിടെ അഭയാർത്ഥി അപേക്ഷകൾ മൂന്നിലൊന്നായി കുറയ്ക്കാനും, വിദേശ വിദ്യാർത്ഥികളുടെ എണ്ണം മൂന്നിൽ രണ്ടായി കുറയ്ക്കാനും, താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 70 ശതമാനത്തിലധികം കുറയ്ക്കാനും സർക്കാരിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഇതുകൂടാതെ, കുറ്റകൃത്യങ്ങൾ തടയുന്നതിനായി ബൈൽ നിയമങ്ങൾ കടുപ്പിക്കുമെന്നും, 1000 പുതിയ RCMP ഉദ്യോഗസ്ഥരെയും 1000 ബോർഡർ ഏജന്റുമാരെയും നിയമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കാനഡയിലെ വളർന്നുവരുന്ന ഭവന, ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാൻ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കാർണി ഊന്നിപ്പറഞ്ഞു. താൽക്കാലികമായി താമസിക്കുന്നവരിൽ പൗരത്വ പദവി ഇല്ലാത്തവരുടെ എണ്ണം വർധിക്കുന്നത് രാജ്യത്തിന് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി സമ്മതിച്ചു.
സമൂഹത്തിൽ സംഭാവനകൾ നൽകുന്ന ആളുകൾക്ക് രാജ്യത്ത് എളുപ്പത്തിൽ സ്ഥിരതാമസമാക്കാൻ കഴിയണം. അതേസമയം, അഭയം ലഭിക്കാൻ അർഹതയില്ലാത്തവരെ തിരികെ അയക്കുന്നതിനുള്ള നടപടികൾ ശക്തമാക്കും. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ഇമിഗ്രേഷൻ പ്ലാൻ, താല്ക്കാലിക താമസക്കാർ, കുറ്റകൃത്യങ്ങള്, താമസം എന്നിവയുമായി ബന്ധപ്പെട്ട ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)



