ടൊറന്റോ; ടൊറന്റോ നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ സ്ഥലത്ത് പ്രകൃതിവാതകം ചോർന്നു. സംഭവത്തിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിലും സ്ഫോടനത്തിലും ഏഴ് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ 9:15-ഓടെയാണ് സംഭവം നടന്നതെന്ന് ടൊറന്റോ ഫയർ സർവീസസ് ഡിവിഷൻ കമാൻഡർ പോൾ ഒ’ബ്രിയൻ മാധ്യമങ്ങളോട് പറഞ്ഞു.
ഹൈവേ 401 ന് വടക്ക് ലെസ്ലി സ്ട്രീറ്റിന് സമീപം എസ്തർ ഷൈനർ ബൊളിവാർഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ “പെന്റ്‌ഹൗസ് ലെവലിലെ” യൂട്ടിലിറ്റി ബോയിലർ റൂമിലാണ് അപകടമുണ്ടായത്. “ഒരു ഗ്യാസ് സ്ഫോടനം ഉണ്ടായതായും തൊഴിലാളികൾക്ക് പൊള്ളലേറ്റതായും റിപ്പോർട്ട് ലഭിച്ചു, അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോൾ തീയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും, “ഒന്നിലധികം രോഗികളെ” കണ്ടതിനെ തുടർന്ന് ടൊറന്റോ പാരാമെഡിക്സിൽ നിന്ന് കൂടുതൽ ക്രൂവിനെ ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരിയ പുകയും തീ കത്തിയതിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നതായി ഫയർ ഉദ്യോഗസ്ഥർ ഗ്ലോബൽ ന്യൂസിനോട് നേരത്തെ അറിയിച്ചിരുന്നു. ടൊറന്റോ പാരാമെഡിക് സർവീസസ് ചീഫ് ബിക്രം ചൗള പറയുന്നതനുസരിച്ച്, ഏഴ് തൊഴിലാളികളിൽ മൂന്ന് പേർക്ക് നിസ്സാര പരിക്കുകളും നാല് പേരുടെ നില ഗുരുതരമവുമാണ്. ഇവരെ വിവിധ ആശുപത്രികളിലേക്കും ട്രോമ സെന്ററുകളിലേക്കും മാറ്റി. സണ്ണിബ്രൂക്ക് ആശുപത്രിയിൽ മാത്രം അഞ്ച് പേരെ പ്രവേശിപ്പിച്ചു.
തൊഴിലാളികളുടെ സ്വകാര്യത പരിഗണിച്ച് പരിക്കുകളുടെ വ്യാപ്തി അദ്ദേഹം വെളിപ്പെടുത്തിയില്ല. പരിക്കേറ്റവരെല്ലാം ബോയിലർ റൂമിനുള്ളിൽ വെച്ചാണോ അപകടത്തിൽപ്പെട്ടത് എന്നതിനെക്കുറിച്ച് അറിയില്ലെന്നും അത് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുമെന്നും ഒ’ബ്രിയൻ പറഞ്ഞു. സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്, കൂടാതെ തൊഴിൽ മന്ത്രാലയത്തെ (Ministry of Labour) വിവരമറിയിച്ചിട്ടുണ്ട്. “നിർമ്മാണ സൈറ്റുകളിൽ ഇത്തരത്തിലുള്ള ഗുരുതരമായ അപകടങ്ങൾ ഉണ്ടാവാറില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇത്തരമൊരു സംഭവം ഓർത്തെടുക്കാൻ കഴിയുന്നില്ല,” ഒ’ബ്രിയൻ കൂട്ടിച്ചേർത്തു.
Natural gas explosion at luxury building in Toronto; Several people in critical condition
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



