വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുമായി ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യ (New Brunswick) അവതരിപ്പിച്ച ക്രിട്ടിക്കൽ വർക്കർ പൈലറ്റ് പ്രോഗ്രാമിന് (NBCWP) മികച്ച പ്രതികരണം. തൊഴിലുടമകൾക്ക് മുൻഗണന നൽകുന്ന ഈ അഞ്ച് വർഷത്തെ പദ്ധതി വഴി, വിദേശ തൊഴിലാളികൾക്ക് പ്രവിശ്യയിൽ ജോലി നേടാനും സ്ഥിരതാമസം (PR) ഉറപ്പാക്കാനും സാധിക്കും.
പ്രവിശ്യയിലെ ആറ് പ്രമുഖ കമ്പനികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ കമ്പനികളിൽ ജോലി ലഭിക്കുന്നവർക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പദ്ധതിയിൽ പങ്കാളികളായ കമ്പനികൾ:
Cooke Aquaculture
Groupe Savoie
Groupe Westco
Imperial Manufacturing
J.D. Irving Ltd.
McCain Foods
അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ
പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
പങ്കാളിത്ത കമ്പനികളിൽ ഒന്നിൽ നിന്ന് മുഴുവൻ സമയമുള്ളതും സ്ഥിരവുമായ (Full-time, Permanent) തൊഴിൽ വാഗ്ദാനം ലഭിച്ചിരിക്കണം.
അടിസ്ഥാന വിദ്യാഭ്യാസ, ഭാഷാ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം. (TEER 4, TEER 5 വിഭാഗം ജോലികൾക്ക് CLB 4 എന്ന കുറഞ്ഞ ഭാഷാ നിലവാരത്തിൽ ഇളവുകളുണ്ട്.)
ന്യൂ ബ്രൺസ്‌വിക്കിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും ഉദ്ദേശിക്കുന്നവരായിരിക്കണം.
തൊഴിലുടമയുടെ പിന്തുണ:
തൊഴിലുടമകൾ ജീവനക്കാർക്ക് താമസം, പരിശീലനം, സെറ്റിൽമെൻ്റ് സഹായം എന്നിവ നൽകും. കൂടാതെ, 200 മണിക്കൂർ വരെ സൗജന്യ ഭാഷാ പരിശീലനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രോസസ്സിംഗ് സമയം:
ഈ പ്രോഗ്രാം വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവരുടെ നടപടിക്രമങ്ങൾ ഏകദേശം 21 മാസത്തിനുള്ളിൽ പൂർത്തിയാകും:
ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ നോമിനേഷൻ (NBPNP) ലഭിക്കാൻ ഏകദേശം 6 മാസം.
സ്ഥിരതാമസത്തിന് (IRCC PR) ഏകദേശം 15 മാസം.
നോമിനേഷൻ ലഭിച്ച ശേഷം സാധുതയുള്ള വർക്ക് പെർമിറ്റ് ഉപയോഗിച്ച് അപേക്ഷകന് ന്യൂ ബ്രൺസ്‌വിക്കിൽ ജോലി ചെയ്തു കാത്തിരിക്കാം. ഈ പദ്ധതിക്ക് പ്രവിശ്യാ തലത്തിൽ $250 CAD ആണ് അപേക്ഷാ ഫീസ്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New Brunswick Critical Worker Pilot (NBCWP)



