Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

മാർക്കറ്റ് ഇനി പോക്കറ്റിൽ! ന്യൂഫൗണ്ട്ലൻഡിൽ നാടൻ ഭക്ഷണം വാങ്ങാൻ പുതിയ വഴി

Canada Varthakal by Canada Varthakal
October 10, 2025
in Newfoundland and Labrador
Reading Time: 1 min read
vegitables

സെന്റ് ജോൺസ്: ഇനി നാടൻ ഭക്ഷണസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകേണ്ട. കാരണം നിങ്ങളുടെ ഇഷ്ടപ്പെട്ട മാർക്കറ്റ് പ്ലേസ് ഇപ്പോൾ ഓൺലൈനിലെത്തിയിരിക്കുന്നു. കർഷകരെയും ഉപഭോക്താക്കളെയും ഒരുമിച്ചു നിർത്താൻ ലക്ഷ്യമിട്ട് ‘ഫുഡ് ഫസ്റ്റ് എൻ.എൽ’ (Food First NL) എന്ന സ്ഥാപനമാണ് ഈ കിടിലൻ സംരംഭത്തിന് പിന്നിൽ. ‘അവലോൺ ഫുഡ് ഹബ്’ (Avalon Food Hub) എന്നാണ് ഈ പുതിയ ഓൺലൈൻ വിപണന കേന്ദ്രത്തിന്റെ പേര്. ഒക്ടോബർ 10 വെള്ളിയാഴ്ചയാണ് ഇതിന് തുടക്കമായത്.

“നിങ്ങളുടെ നാട്ടിലെ മാർക്കറ്റ് പ്ലേസ് ഒന്ന് മനസ്സിൽ കാണുക,ഞങ്ങൾ ആ ചന്ത എടുത്ത് അതേപടി ഓൺലൈനിൽ വെച്ചു എന്ന് കരുതുക.” അവലോൺ ഫുഡ് ഹബിന്റെ കോർഡിനേറ്റർ വിക്കി ആക്സ്ഫോർഡ് പറയുന്നു. നമ്മുടെ വീട്ടിലെ അടുക്കളകളിൽ കൂടുതൽ നാടൻ ഭക്ഷ്യവസ്തുക്കൾ എത്തിക്കുകയാണ് ലക്ഷ്യം. ഒരു ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ പോലെയാണിത്. ഇഷ്ടമുള്ള സാധനങ്ങൾ തിരയാം, തിരഞ്ഞെടുക്കാം, എല്ലാം ഒരൊറ്റ കാർട്ടിലാക്കാം, ഒറ്റയടിക്ക് പണം നൽകാം. ചന്തയിൽ പോകുമ്പോൾ നമ്മൾ ഇഷ്ടപ്പെട്ട കടകളിൽ മാത്രം പോകാറില്ലേ? അല്ലെങ്കിൽ ചുറ്റിനടന്ന് സാധനങ്ങൾ കാണാറില്ലേ? അതേ സ്വാതന്ത്ര്യം ഇവിടെ വെബ്സൈറ്റിലെ ഓരോ പേജിലുമുണ്ട്. എളുപ്പത്തിൽ, വീട്ടിലിരുന്ന് സാധനങ്ങൾ വാങ്ങാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത!

ADVERTISEMENT

2022-ൽ കോർണർ ബ്രൂക്കിൽ ആരംഭിച്ച ‘വെസ്റ്റേൺ ഫുഡ് ഹബ്’ എന്ന ഓൺലൈൻ പ്ലാറ്റഫോമാണ് ഈ പുതിയ സംരംഭത്തിന് പ്രചോദനമായത്. അതിനു പിന്നാലെയാണ് സെന്റ് ജോൺസിലും ഇതേ മാതൃക കൊണ്ടുവരാൻ തീരുമാനിച്ചത്. “പഴയ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഞങ്ങൾ ഇത് ആരംഭിച്ചത്,” ആക്സ്ഫോർഡ് പറയുന്നു. നോർത്ത്‌പൈൻ ഫൗണ്ടേഷൻ 2 മില്യൺ ഡോളറിലധികം തുക നിക്ഷേപിച്ച് ഈ സംരംഭങ്ങളെ സഹായിക്കുന്നുണ്ട്. “വെസ്റ്റേൺ ഫുഡ് ഹബ് മൂന്ന് വർഷമായി വിജയകരമായി നടക്കുന്നു. ഇവിടെ, അവലോണിലും അതിനുള്ള അവസരം ഒത്തുവന്നു. സമയവും കാര്യങ്ങളും ഒത്തുവന്നപ്പോൾ ഞങ്ങൾ അത് ഏറ്റെടുത്തു.”

ഇപ്പോൾ, ആദ്യഘട്ടത്തിൽ, ഈ വർഷം മൂന്ന് പ്രധാന വാരാന്ത്യങ്ങളിലാണ് ഓർഡർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്: ഒക്ടോബർ 10, നവംബർ 7, ഡിസംബർ 5. ഓരോ മാസത്തെയും ഈ ‘ഷോപ്പിംഗ് വിൻഡോ’ വെള്ളിയാഴ്ച രാവിലെ തുറക്കും, തിങ്കളാഴ്ച രാത്രി വരെ ഓർഡറുകൾ നൽകാം. നാടൻ പച്ചക്കറികൾ, പലഹാരങ്ങൾ, അടുക്കളയിലേക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങൾ തുടങ്ങി പലതരം വിഭവങ്ങൾ വിൽക്കുന്ന കർഷകരുടെ ഒരു കൂട്ടായ്മയാണ് ഇവിടെയുള്ളത്. ഓർഡർ ചെയ്ത ശേഷം, അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ കർഷകർ സാധനങ്ങൾ വിളവെടുക്കുകയോ, ഉണ്ടാക്കുകയോ, പാക്ക് ചെയ്യുകയോ ചെയ്യും. തുടർന്ന് അടുത്ത വ്യാഴാഴ്ച 77 ചാർട്ടർ അവന്യൂവിലെ അവലോൺ ഫുഡ് ഹബ്ബിൽ നിന്ന് അവ കൈപ്പറ്റാം.

“ഇത് പൂർണ്ണമായും നാടൻ ഭക്ഷണമാണ്, ഈ ആഴ്ചത്തെ ആദ്യ ഷോപ്പിംഗിനായി 10 കർഷകരാണ് ഇപ്പോൾ അണിനിരന്നിട്ടുള്ളത്. ഇപ്പോൾ മാസത്തിൽ ഒരുതവണയാണ് ഷോപ്പിംഗ് സൗകര്യം ഉള്ളതെങ്കിലും, ഉടൻ തന്നെ ഇത് വിപുലീകരിക്കാൻ ഞങ്ങൾ ശ്രമിക്കും.” ആക്സ്ഫോർഡ് പറയുന്നു. അവലോൺ ഫുഡ് ഹബ് ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. എല്ലാവർക്കും, അതായത് സാധാരണക്കാർക്കും, സ്കൂളുകൾക്കും, റെസ്റ്റോറന്റുകൾക്കും ഉൾപ്പെടെ നാടൻ ഭക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

The market is now in your pocket! A new way to buy local food in Newfoundland
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NLPNP
Immigration

NLPNP ഡ്രോ; സെപ്റ്റംബർ 18-ന് നടന്ന നറുക്കെടുപ്പിൽ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 20, 2026
Newfoundland’s Film Industry
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ വൻ കുതിപ്പുമായി സിനിമാ വ്യവസായം; ഹോളിവുഡിനെ ആകർഷിക്കാൻ പുതിയ പദ്ധതികൾ

by Canada Varthakal
September 20, 2026
Churchill Falls hydroelectric power station in Labrador
Newfoundland and Labrador

ചർച്ചിൽ ഫാൾസ് വൈദ്യുതി ലാബ്രഡോറിലെ ഡീസൽ ആശ്രിതർക്ക് ലഭിക്കുമോ? സാധ്യത കുറവെന്ന് വിദഗ്ധൻ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.