ക്യുബെക്: ക്യുബെക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് പ്രവിശ്യയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു പുതിയ Draft Constitution അവതരിപ്പിച്ചു. ക്യുബെക്കിലെ ജനങ്ങളുടെ പ്രധാന മൂല്യങ്ങൾ സംരക്ഷിക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും, ഇത് “നിയമങ്ങളുടെയെല്ലാം നിയമം” ആയിരിക്കുമെന്നും പ്രവിശ്യയുടെ സ്വയംഭരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കേ അമേരിക്കയിൽ ക്യുബെക്കിന്റെ സംസ്കാരത്തിനും ഭാഷയ്ക്കും ഭീഷണിയുണ്ടെന്നും അവയുടെ നിലനിൽപ്പ് ഭാവി തലമുറകൾക്കായി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ലെഗോൾട്ട് കൂട്ടിച്ചേർത്തു.
ക്യുബെക്കിലെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തൻ്റെ സർക്കാർ ഇതുവരെ കൈക്കൊണ്ട നടപടികളുടെ, അതായത് secularism law, ഫ്രഞ്ച് ഭാഷാ പരിഷ്കരണം എന്നിവയുടെയൊക്കെ പൂർണ്ണതയാണ് ഈ ഭരണഘടനയെന്നും ലെഗോൾട്ട് അഭിപ്രായപ്പെട്ടു. എന്നാൽ, പ്രതിപക്ഷ ലിബറൽ പാർട്ടി സർക്കാരിൻ്റെ നീക്കത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. ഭരണഘടന എല്ലാ ക്യുബെക് പൗരന്മാരെയും പ്രതിഫലിക്കുന്ന ഒന്നായിരിക്കണം എന്നും തങ്ങളുമായി കൂടിയാലോചനകൾ നടത്തിയില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഒക്ടോബർ 2026-ൽ നടക്കാനിരിക്കുന്ന പ്രവിശ്യാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലെഗോൾട്ടിൻ്റെ കക്ഷിയായ കോളിഷൻ അവെനിർ ക്യുബെക്ക് പാർട്ടിയുടെ ജനപ്രീതിക്ക് ഇടിവുണ്ടായ പശ്ചാത്തലത്തിലാണ് ബിൽ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട് ക്യുബെക്കിൽ രാഷ്ട്രീയ തർക്കങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Quebec politics heats up: 'Law of all laws' is coming; these are the changes that will affect future generations...






