ദക്ഷിണേഷ്യൻ ജനതയെ കൂട്ടത്തോടെ ബാധിക്കുന്ന ഹൃദയസംബന്ധമായ അസുഖങ്ങളെ ‘ഒരു ശാപം’ എന്നാണ്
വിശേഷിപ്പിക്കേണ്ടതെന്ന് ഡോ. ശ്യാംകുമാർ. ലോകമെമ്പാടുമുള്ള കണക്കുകൾ എടുത്താൽ ഹൃദയാഘാതം (Heart Attack), സ്ട്രോക്ക്, കാർഡിയോവാസ്കുലർ അസുഖങ്ങൾ എന്നിവയുടെ ഉയർന്ന നിരക്ക് ദക്ഷിണേഷ്യൻ പോപ്പുലേഷന്റെ പ്രത്യേകതയാണ്. എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിച്ച ‘TORRENTIA’25’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വൾനറബിൾ പ്ലാക്കുകൾ’ എന്ന വില്ലൻ
ഹൃദയസംബന്ധമായ അസുഖങ്ങളുടെ പിന്നിലെ പ്രധാന പ്രശ്നം, കാരണങ്ങൾ, പ്രതിവിധികൾ എന്നിവ മൂന്ന് ഭാഗങ്ങളായാണ് ഡോക്ടർ വിശദീകരിച്ചത്. ആൻജിയോപ്ലാസ്റ്റി വഴിയോ ബൈപ്പാസ് സർജറി വഴിയോ 70 ശതമാനത്തിൽ കൂടുതലുള്ള ബ്ലോക്കുകൾ മാത്രമേ സാധാരണയായി ചികിത്സിക്കാറുള്ളൂ. എന്നാൽ, 40 മുതൽ 50 ശതമാനം വരെയുള്ള ചെറിയ ബ്ലോക്കുകൾ ചികിത്സിക്കാറില്ല. ഈ ചെറിയ ബ്ലോക്കുകളിലെ ‘വൾനറബിൾ പ്ലാക്കുകൾ’ പൊട്ടിപ്പോകുമ്പോഴാണ് പലപ്പോഴും ഹൃദയാഘാതം സംഭവിക്കുന്നത്. ഇത്തരം പ്ലാക്കുകളെ സ്ഥിരപ്പെടുത്താൻ സ്റ്റാറ്റിൻ (Statin) ചികിത്സക്ക് സാധിക്കുമെന്നും, അതിനാൽ സ്റ്റാറ്റിൻ ചികിത്സയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലിപ്പോപ്രോട്ടീൻ ലിറ്റിൽ (Lp(a)) – തിരിച്ചറിയപ്പെടാത്ത അപകടം
ചെറുപ്പക്കാർക്കിടയിലെ ഹൃദ്രോഗങ്ങളുടെ പ്രധാന പ്രശ്നം, പലരും അവരുടെ അപകടസാധ്യത ഘടകങ്ങൾ (Risk Factors) പരിശോധിക്കുന്നില്ല എന്നതാണ്. സാധാരണ പരിശോധനകളിൽ അറിയപ്പെടാത്ത ഒരു പ്രധാന ഘടകമാണ് ലിപ്പോപ്രോട്ടീൻ ലിറ്റിൽ (Lp(a)).ഇതിനെക്കുറിച്ച് പലർക്കും അറിവ് പോലുമില്ല. പരിശോധനകൾ നടത്തി ഈ റിസ്ക് ഫാക്ടറുകൾ കൂടുതലാണെങ്കിൽ, നേരത്തെ തന്നെ സ്റ്റാറ്റിൻ ട്രീറ്റ്മെന്റ് ആരംഭിക്കുന്നത് റിസ്ക് ഒരുപാട് കുറയ്ക്കാൻ സഹായിക്കും.
അതേസമയം, ബാഡ്മിന്റൺ പോലുള്ള റാക്കറ്റ് സ്‌പോർട്‌സുകൾക്ക് ഹൃദയാഘാതവുമായി ബന്ധമുണ്ടെന്നത് ഒരു സാധാരണ നിരീക്ഷണമാണെങ്കിലും, ഇതിന് ശാസ്ത്രീയമായ പഠനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Heart attack is a South Asian curse; these things were discussed at Toronto Essence Global






