ചെന്നൈ: നടൻ വിജയ് നയിച്ച തമിഴക വെട്രി കഴകം (ടി.വി.കെ.) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 31 പേർ മരിച്ചു. മരിച്ചവരിൽ 6 കുട്ടികളും ഉൾപ്പെടുന്നു. കരൂരിൽ നടന്ന റാലിക്കിടെയാണ് ഈ ദാരുണമായ അപകടമുണ്ടായത്. ഇരുപതിലധികം ആളുകൾ കുഴഞ്ഞുവീഴുകയോ പരിക്കേൽക്കുകയോ ചെയ്‌തതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുഴഞ്ഞുവീണവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
അപകടമുണ്ടായതിനെ തുടർന്ന് വിജയ് തന്റെ പ്രസംഗം പൂർത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് ഉടൻ മടങ്ങി. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉടൻതന്നെ കരൂരിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശം നൽകി.
🍁 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
At least 31 dead & 30 injured in TVK chief Vijay’s Karur rally



