നമ്മുടെ കാലുകളിൽ കാണപ്പെടുന്ന വീർത്തതും പിണഞ്ഞതുമായ വെയിനുകളെയാണ് വെരിക്കോസ് വെയിൻ എന്നു പറയുന്നത്. വെരിക്കോസ് വെയിൻ ആറ് ഘട്ടങ്ങളായി തരംതിരിക്കാം. ഒന്നാമത്തേത് സാധാരണ കാലാണ്. രണ്ടാമത്തെ ഘട്ടത്തിൽ ചെറിയ നാരുപോലെ നീല നിറത്തിൽ ചിലന്തിവല പോലെ കാണപ്പെടുന്നവ. മൂന്നാമതായി തടിച്ചതും പിണഞ്ഞു കിടക്കുന്നതുമായ സിരകൾ. നാലാമത്തെ ഘട്ടത്തിൽ കാലിൽ വെരിക്കോസ് വെയിനോടൊപ്പം കാലിന്റെ കണങ്കാലിൻ്റെ ഭാഗങ്ങളിൽ കറുത്ത നിറത്തിൽ കാണപ്പെടുന്നു. അഞ്ചാമത്തെ സ്‌റ്റേജ്, ചെറിയ വ്രണങ്ങൾ വന്നു പൊട്ടുന്ന അവസ്‌ഥയാണ്. ആറാമത്തെ ഘട്ടത്തിൽ പൂർണമായും ഉണങ്ങാത്ത വ്രണമായി മാറുന്ന സ്‌റ്റേജ്. ഈ ഘട്ടങ്ങളിലൂടെയാണ് വെരിക്കോസ് വെയിൻ കടന്നു പോകുന്നത്. ആറാമത്തെ സ്റ്റേജിലേക്ക് വന്നു കഴിഞ്ഞാൽ ഭേദമാവാൻ പാടായിരിക്കും. ഇത്തരം വെരിക്കോസ് വെയിനുള്ള രോഗികൾക്ക് ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലക്ഷണങ്ങൾ നോക്കിയാണ്.ഒരു രോഗിക്ക് വെരിക്കോസ് വെയിനുണ്ട് എന്ന് കരുതി ലേസർ ചെയ്യുകയോ ഇൻജക്ഷൻ എടുക്കുകയോ വേണമെന്നില്ല.
എന്തൊക്കെ ലക്ഷണങ്ങളുണ്ടെന്നാണ് നോക്കേണ്ടത്?
കുറേ നേരം നിൽക്കുമ്പോൾ കാലിന് വേദന, നീര് എന്നിവ അനുഭവപ്പെടുക, കാലിൽ കറുത്ത നിറമുണ്ടാവുകയോ കാൽ ഇടയ്ക്കിടെ ചൊറിഞ്ഞു പൊട്ടുകയോ, വെരിക്കോസ് വെയിൻ പൊട്ടി രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ നിർബന്ധമായും ചികിത്സ തേടണം. കഴിയുന്നത് നേരത്തെ ചികിത്സ തുടങ്ങുന്നതാണ് നല്ലത്. അല്ലാത്തപക്ഷം, മുന്നോട്ടു പോകുന്തോറും കൂടുതൽ ഗുരുതരമാകാം. വെരിക്കോസ് വെയിൻ ചികിത്സ പരിശോധിച്ചാൽ അഞ്ചാമത്തെ സ്റ്റേജിൽ നിന്ന് നാലാമത്തെയോ രണ്ടാമത്തെ സ്‌റ്റജിലേക്ക് തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല. കൂടുതൽ ഗുരുതരമായ സ്റ്റേജിലേക്ക് പോകുന്നത് തടയാനേ കഴിയു. ഒരിക്കലും ആറാമത്തെ സ്റ്റേജിലേക്ക് പോയ കാൽ തിരിച്ച് തേർഡ് സ്‌റ്റേജിലേക്കോ സെക്കൻഡ് സ്റ്റേജിലേക്കോ കൊണ്ടു വരാൻ പറ്റില്ല. അതുകൊണ്ട് തന്നെ നേരത്തെയുള്ള ചികിത്സ ഉപകാരപ്പെടും.
പണ്ട് കാലത്ത് ചെയ്തുകൊണ്ടിരുന്നത്, തുടയിൽ ഒരു ഓപ്പറേഷൻ ചെയ്ത് ആ വെയിനകത്തുകൂടി ഒരു മെറ്റാലിക് കത്തീറ്റർ കയറ്റിവിട്ട് ഫുൾ വെയിൻ സ്ട്രിപ്പ് ചെയ്തെടുക്കുന്നതായിരുന്നു. ഇപ്പോൾ അതിനുപകരം കൈകളിലൊക്കെ ഇൻജക്ഷൻ എടുക്കുന്ന കാനുല പോലെ തന്നെ സ്‌കാനിൻ്റെ സഹായത്തോടെ കാനുല വച്ച് അതിനകത്തുകൂടി ലേസർ കത്തീറ്റർ കടത്തിവിട്ട് ആ വെയിനെ അവിടെവച്ച് തന്നെ കരിച്ചു കളയുകയാണ്. അതായത് വെയിനകത്തു നിന്നുള്ള ചൂടുകൊണ്ടു തന്നെ അതിനെ അടച്ച് കളയും.നമ്മുടെ കാലിൻ്റെ അകം ഭാഗത്തും പുറം ഭാഗത്തും വെയിനുകളുണ്ട്. പേശികൾക്ക് അകത്തുള്ള പ്രധാന സിരകളിലൂടെയാണ് കാലിൽ നിന്ന് അശുദ്ധരക്‌തം ഹൃദയത്തിലേക്ക് കൊണ്ടുപോകുന്നത്. ആ വെയിന് എന്തെങ്കിലും പ്രശ്‌നം പറ്റുകയോ ബ്ലോക്ക് ഉണ്ടാകുകയോ ചെയ്താൽ കാലിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകാം.
അതേസമയം ഭൂരിഭാഗം രോഗികളിലും ആ നാഡിക്ക് കുഴപ്പം ഉണ്ടാകില്ല. പക്ഷേ പേശികൾക്കു പുറത്തുള്ള സൂപ്പർഫിഷ്യൽ വെയിൻസിനായിരിക്കും പ്രശ്നം ഉണ്ടാവുക. കാരണം ഈ സൂപ്പർഫിഷ്യൽ വെയിൻ ഇടുപ്പിൽ എത്തുമ്പോൾ ഡീപ്പ് വെയിൻ ഒരു വലിയ നദിയിലേക്ക് കൈവഴികൾ വന്നു ചേരുന്നതുപോലെ ഒരുമിക്കും. അവിടെ ഒരു വാൽവുണ്ട്. മോട്ടറിനൊക്കെ വെള്ളം മുകളിലേക്കു കയറാൻ വേണ്ടി ഫുട്‌വാൽവ് കൊടുക്കുന്നതു പോലെ ഒരു വാൽവ് ഒരു സൈഡിലേക്ക് മാത്രം തുറക്കാനായി ഉണ്ടാവും. ആ വാൽവ് പോയി കഴിയുമ്പോൾ തിരിച്ചു ഒഴുകാൻ തുടങ്ങും. കാരണം കാലിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം പോകുന്നത് ഗുരുത്വാകർഷണത്തിന് എതിരായിട്ടാണ്. സ്വാഭാവികമായും ഒരു ചോർച്ച ഉണ്ടെങ്കിൽ ആ ഗ്രാവിറ്റിയെ സപ്പോർട്ട് ചെയ്തതു കൊണ്ട് ഇടുപ്പിൽ നിന്ന് താഴേക്ക് വന്ന് കാലിന്റെ മുട്ടിന്റെ താഴേക്കു വന്ന്, കണങ്കാലിൻ്റെ ഭാഗത്ത് പൂൾ ചെയ്യും. അത് അനുസരിച്ചാണ് ഓരോ ലക്ഷണവും കാണുന്നത്.
ആദ്യം നീര്. പിന്നീട് വേദന ആദ്യം നീര്, പിന്നീട് വേദന, അതുകഴിഞ്ഞിട്ട് നിറവ്യത്യാസം, പൊട്ടുക എന്നിവയെല്ലാം സംഭവിക്കാം. ശ്രദ്ധിക്കേണ്ടത്, പ്രധാനമായും നമ്മുടെ മസിൽസിന് അകത്തുള്ള പ്രധാന വെയിനിന് ഒരു തരത്തിലുമുള്ള പ്രശ്‌നം ഉണ്ടാകരുത്. വെരിക്കോസ് വെയിൻ എത്ര ഉണ്ട്, എത്രമാത്രം വാൽവിന് പ്രശ്‌നം സംഭവിച്ചിട്ടുണ്ട്, വെയിനിന്റെ അളവ് എത്രത്തോളം എന്നിവയെല്ലാം പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. അതനുസരിച്ചാണ് ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സ കൊടുക്കുന്നത്. പണ്ട് കാലത്ത് റേഡിയോളജിസ്‌റ്റ് സ്‌കാൻ ചെയ്യുന്നു, സർജൻ റിപ്പോർട്ട് നോക്കി ഓപ്പറേഷൻ ടേബിളിൽ സ്‌കാൻ ഇല്ലാതെ ശസ്ത്രക്രിയ ചെയ്യുന്നു. പക്ഷേ ഇന്നത്തെ കാലത്ത് സ്‌കാനോടു കൂടി തന്നെയാണ് ചെയ്യുന്നത്. സർജറി ചെയ്യുമ്പോൾ സ്കാൻ നോക്കി ചെയ്താൽ മാത്രമേ കൃത്യമായ ഫലം കിട്ടുകയുള്ളൂ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
The black color of the feet can be a warning: the situation will become serious if you are not careful!






