ലണ്ടൻ: ലോകത്തെ നടുക്കി വൻ സൈബർ ആക്രമണം! യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിലെ ഓട്ടോമാറ്റിക് ചെക്ക്-ഇൻ, ബോർഡിംഗ് സിസ്റ്റങ്ങൾ സൈബർ ആക്രമണത്തിൽ നിശ്ചലമായി. യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങി, പല വിമാനങ്ങളും വൈകുകയും റദ്ദാക്കുകയും ചെയ്തു. റാൻസംവെയർ എന്ന മാരക സൈബർ സോഫ്റ്റ്‌വെയറാണ് ആക്രമണത്തിന് പിന്നിലെന്ന് യൂറോപ്യൻ യൂണിയൻ സൈബർ സുരക്ഷാ ഏജൻസിയായ എൻഐഎസ്എ (ENISA) അറിയിച്ചു.
എന്താണ് സംഭവിച്ചത്?
വെള്ളിയാഴ്ച രാത്രിയാണ് അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയായ കൊളിൻസ് എയറോസ്പേസിന് നേരെ ആക്രമണം നടന്നത്. കൊളിൻസ് നിർമ്മിക്കുന്ന, വിമാനത്താവളങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ‘മ്യൂസ്’ (Muse) എന്ന സോഫ്റ്റ്‌വെയറിനെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. ഇതോടെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ലണ്ടൻ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലെ സിസ്റ്റങ്ങൾ തകരാറിലായി.
വലിയ തുക ആവശ്യപ്പെടാൻ സാധ്യത?
റാൻസംവെയർ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം പണം തട്ടിയെടുക്കുക എന്നതാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസി ആവശ്യപ്പെട്ട് ഹാക്കർമാർ സ്ഥാപനങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും, വൻകിട ക്രിമിനൽ സംഘങ്ങളാണ് സാധാരണയായി ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ.
ഹീത്രോ വിമാനത്താവളത്തിൽ നടന്നത്…
ലണ്ടൻ ഹീത്രോ, ബ്രസ്സൽസ്, ബർലിൻ തുടങ്ങിയ വലിയ വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്. ഇവിടെ ഇന്നുരാവിലെയും പല വിമാനങ്ങളും വൈകി. ബ്രസ്സൽസിൽ നിന്നും ഇന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന 276 വിമാന സർവീസുകളിൽ 140 എണ്ണം റദ്ദാക്കിയിട്ടുണ്ട്. ആയിരത്തിലധികം കമ്പ്യൂട്ടറുകളാണ് ഇവിടെ തകരാറിലായത്. ഹാക്കർമാർ സിസ്റ്റത്തിൽ ഇപ്പോഴും ഉണ്ടെന്ന് കണ്ടെത്തിയതോടെ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ചില എയർലൈനുകൾക്ക് മാനുവലായി ടിക്കറ്റ് നൽകാനും ബോർഡ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
യാത്രക്കാർ ദുരിതത്തിൽ!
ബ്രസ്സൽസ് വിമാനത്താവളത്തിൽ മാത്രം തിങ്കളാഴ്ച 140 വിമാനങ്ങൾ റദ്ദാക്കി. അറ്റകുറ്റപ്പണികൾ എപ്പോൾ പൂർത്തിയാകുമെന്ന് പറയാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
സൈബർ ആക്രമണങ്ങൾ കുതിച്ചുയരുന്നു!
കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യോമയാന മേഖലയിലെ സൈബർ ആക്രമണങ്ങൾ 600% വർധിച്ചതായി ഫ്രഞ്ച് കമ്പനിയായ തേൽസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് ലോകമെമ്പാടുമുള്ള എയർലൈനുകൾക്കും വിമാനത്താവളങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
Ransomware attack; Europe's airports at a standstill; Millions of people in travel crisis!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



