📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ബോക്സിങ് ഇതിഹാസം റിക്കി ഹാട്ടൺ അന്തരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി കായികലോകം

Canada Varthakal by Canada Varthakal
September 14, 2025
in Uncategorized
Reading Time: 1 min read
ബോക്സിങ് ഇതിഹാസം റിക്കി ഹാട്ടൺ അന്തരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി കായികലോകം

ലോക ബോക്‌സിങ് വേദിയിലെ ഇതിഹാസ താരവും മുൻ ലോക ചാമ്പ്യനുമായ റിക്കി ഹാട്ടൺ (46) അന്തരിച്ചു. മാഞ്ചസ്റ്ററിലെ വീട്ടിൽ വെച്ച് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോലീസ് അറിയിച്ചു. മാഞ്ചസ്റ്റർ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതനുസരിച്ച്, മാഞ്ചസ്റ്ററിലെ ടേംസൈഡിലെ ഹൈഡ്, ബോൾക്രെ റോഡിലുള്ള വസതിയിൽ രാവിലെ 6:45-നാണ് 46 വയസ്സുകാരനായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ മരണം സംശയാസ്പദമല്ലെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, മാധ്യമങ്ങൾക്കായി പ്രസ്താവന നൽകാൻ കുടുംബവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അവർ അറിയിച്ചു.

ADVERTISEMENT

ഹാട്ടന്റെ മരണത്തിൽ പ്രമുഖ ബോക്‌സിങ് താരങ്ങൾ സമൂഹമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തി.

ADVERTISEMENT

മുൻ ലോക ചാമ്പ്യനായ അമീർ ഖാൻ എക്‌സിൽ ഇങ്ങനെ കുറിച്ചു: “ബ്രിട്ടനിലെ ഏറ്റവും മഹാനായ ബോക്‌സർമാരിൽ ഒരാളെ മാത്രമല്ല, ഒരു സുഹൃത്തിനെയും വഴികാട്ടിയെയുമാണ് നമുക്ക് ഇന്ന് നഷ്ടമായത്.” “ഹാട്ടൺ ഇതിഹാസമാണ്, അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു. ഇത്രയും ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. റിക്കി ഹാട്ടൺ എന്ന അതുല്യ വ്യക്തിത്വം ഇനി ഒരാൾ ഉണ്ടാവില്ല” – മുൻ ഹെവിവെയ്റ്റ് ചാമ്പ്യൻ ടൈസൺ ഫ്യൂറി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. രണ്ട് മാസം മുമ്പ് ദുബായിൽ വെച്ച് എയ്സ അൽ ദഹിനെതിരെ ഒരു പ്രൊഫഷണൽ ബോക്‌സിങ് മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തുമെന്ന് ഹാട്ടൺ പ്രഖ്യാപിച്ചിരുന്നു.

ലൈറ്റ്-വെൽട്ടർവെയ്റ്റ്, വെൽട്ടർവെയ്റ്റ് വിഭാഗങ്ങളിൽ ലോക കിരീടങ്ങൾ നേടിയ താരമാണ് അദ്ദേഹം. തന്റെ കരിയറിന്റെ ഔന്നത്യത്തിൽ കോസ്‌ത്യ സുയു, ഫ്ലോയ്ഡ് മെയ്‌വെതർ, മാന്നി പാക്വിയാവോ തുടങ്ങിയ ലോകോത്തര ബോക്‌സർമാരുമായി അദ്ദേഹം ഏറ്റുമുട്ടി. സാധാരണക്കാരനോടുള്ള അദ്ദേഹത്തിന്റെ എളിമ നിറഞ്ഞ പെരുമാറ്റം ലോകമെമ്പാടുമുള്ള ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി. കരിയർ അവസാനിപ്പിച്ച ശേഷം അദ്ദേഹം നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല.

“ബോക്‌സർമാർ എന്ന നിലയിൽ നമ്മൾ ശക്തരാണെന്ന് നമ്മളോട് തന്നെ പറയാറുണ്ട്. പക്ഷേ, ചിലപ്പോൾ ഏറ്റവും കഠിനമായ പോരാട്ടം മനസ്സിലാണ് നടക്കുന്നത്. മാനസികാരോഗ്യം എന്നത് ഒരു ബലഹീനതയല്ല, അത് മനുഷ്യസഹജമാണ്. അതിനെക്കുറിച്ച് നമ്മൾ സംസാരിക്കണം, പരസ്പരം പിന്തുണയ്ക്കണം,” അമീർ ഖാൻ എക്‌സിൽ കൂട്ടിച്ചേർത്തു. മത്സരരംഗത്തു നിന്ന് വിരമിച്ച ശേഷം പരിശീലകനായി മാറിയ ഹാട്ടൺ, 2017-ൽ സനാത്ത് ഷാക്കിയനോവിനെ ലോക ബാൻഡംവെയ്റ്റ് കിരീടം നേടുന്നതിന് സഹായിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:

https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!
Uncategorized

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

by Canada Varthakal
May 9, 2026
ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്
Uncategorized

ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്

by Canada Varthakal
May 4, 2026
കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP
Uncategorized

കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.