Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

പണിമുടക്കി വാട്‌സ്ആപ്പ് വെബ്; സ്‌ക്രോളിങ് തകരാറിലായി, ഉപഭോക്താക്കൾ വലഞ്ഞു

Canada Varthakal by Canada Varthakal
September 9, 2025
in SCI-TECH
Reading Time: 1 min read
പണിമുടക്കി വാട്‌സ്ആപ്പ് വെബ്; സ്‌ക്രോളിങ് തകരാറിലായി, ഉപഭോക്താക്കൾ വലഞ്ഞു

ലോകമെമ്പാടുമുള്ള വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് കഴിഞ്ഞ ദിവസം ചാറ്റുകൾ സ്‌ക്രോൾ ചെയ്യാനാവാത്ത പ്രശ്നം നേരിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ പരാതികളുടെ പ്രവാഹമുണ്ടായി. പ്രത്യേകിച്ചും തൊഴിലിടങ്ങളിൽ ഈ ബഗ് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. മൗസോ ടച്ച്പാഡോ ഉപയോഗിച്ച് മുകളിലേക്കും താഴേക്കും സ്ക്രോൾ ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പരാതിപ്പെട്ടു.

ചില ഉപയോക്താക്കളുടെ നിരീക്ഷണത്തിൽ, ചാറ്റിലെ സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി പാനൽ തുറക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. പേജ് റിഫ്രഷ് ചെയ്യുമ്പോൾ താൽക്കാലികമായി പ്രശ്നം പരിഹരിക്കപ്പെടുമെങ്കിലും, വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നതായി ഉപയോക്താക്കൾ പറയുന്നു. അതുകൊണ്ട് തന്നെ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടുന്നതുവരെ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ചിലർ നിർദ്ദേശിച്ചിട്ടുണ്ട്.

ADVERTISEMENT

വാട്‌സ്ആപ്പിൽ ഇങ്ങനെയൊരു പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷാവസാനം റെഡ്ഡിറ്റിൽ സമാനമായ പരാതികൾ ഉയർന്നിരുന്നു. അന്ന് ചാറ്റ് ഫ്രീസിംഗും, സ്ക്രോൾ ജമ്പിംഗും സംഭവിച്ചിരുന്നതായി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. അപ്രതീക്ഷിതമായി നേരിട്ട ഈ പ്രശ്നം കാരണം ഉപഭോക്താക്കൾ വലഞ്ഞെങ്കിലും വാട്‌സ്ആപ്പ് ഉടമകളായ മെറ്റ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ഏപ്രിലിൽ സമാനമായ മറ്റൊരു പ്രശ്നം വാട്‌സ്ആപ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പലർക്കും സന്ദേശങ്ങൾ അയയ്ക്കാൻ സാധിച്ചിരുന്നില്ല. 460-ഓളം പേർ അന്ന് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തപ്പോൾ, അതിൽ 81 ശതമാനവും സന്ദേശങ്ങൾ ഡെലിവറി ആകുന്നില്ലെന്ന പരാതിയായിരുന്നു. അതിനുമുമ്പ് ഫെബ്രുവരി 28-ന് അയ്യായിരത്തിലധികം പേരാണ് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത്.

ലോകത്ത് മൂന്ന് ബില്യണിലധികം ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഇതിൽ 530 മില്യൺ ഉപയോക്താക്കളും ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ചെറിയൊരു സാങ്കേതിക പ്രശ്നം പോലും വലിയ വാർത്തയായി മാറാറുണ്ട്. നിലവിൽ ഈ സ്ക്രോളിങ് പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ മെറ്റയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.