📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മുല്ലപ്പൂവ് കൈവശം വെച്ച് വിമാനയാത്ര: ഓസ്‌ട്രേലിയയിൽ നടി നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ

Canada Varthakal by Canada Varthakal
September 6, 2025
in Kerala
Reading Time: 1 min read
navya nair

മെൽബൺ:15 സെന്റീമീറ്റർ മുല്ലപ്പൂ കൈവശം വെച്ചതിന് ഒരു ലക്ഷം രൂപയിലേറെ പിഴയടച്ച് നടി നവ്യാ നായർ. ഓസ്‌ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഓസ്‌ട്രേലിയയുടെ കർശനമായ ജൈവസുരക്ഷാ നിയമങ്ങളെക്കുറിച്ച് അറിയാതെ പോയതാണ് താരത്തിന് വിനയായത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ്റെ ഓണപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നവ്യ തന്നെയാണ് ഈ അനുഭവം സദസ്സുമായി പങ്കുവെച്ചത്.

സംഭവം ഇങ്ങനെ:

ADVERTISEMENT

ഓസ്‌ട്രേലിയയിലേക്കുള്ള യാത്രക്ക് മുമ്പ് നവ്യയുടെ അച്ഛനാണ് മുല്ലപ്പൂവ് വാങ്ങിക്കൊടുത്തത്. കൊച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുമ്പോൾ ഒരു കഷണം മുടിയിൽ വെക്കാനും, സിംഗപ്പൂരിൽ നിന്ന് മെൽബണിലേക്ക് പോകുമ്പോൾ വെക്കാനായി മറ്റൊരു കഷണം കൈയ്യിലുള്ള ബാഗിൽ വെക്കാനും അദ്ദേഹം പറഞ്ഞു. അച്ഛൻ പറഞ്ഞതുപോലെ ചെയ്തെങ്കിലും, ഇത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ പറയുന്നു. ‘അറിവില്ലായ്മ ഒരു ഒഴിവുകഴിവല്ലെന്ന് എനിക്കറിയാം. പക്ഷേ, അത് മനഃപൂർവമായിരുന്നില്ല. 1980 ഓസ്ട്രേലിയൻ ഡോളർ പിഴ അടയ്ക്കാൻ അവർ ആവശ്യപ്പെട്ടു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദ്ദേശിച്ചത്,’ നവ്യ പറഞ്ഞു. തമാശയോടെയാണ് നവ്യ ഈ സംഭവം വിവരിച്ചത്. ഒരു ലക്ഷം രൂപയുടെ മുല്ലപ്പൂവും വെച്ചാണ് താൻ ഓസ്ട്രേലിയയിൽ എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.

എന്താണ് നിയമം?

ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമമനുസരിച്ച് വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ഓസ്ട്രേലിയൻ പരിസ്ഥിതിക്ക് ദോഷകരമായ രോഗങ്ങളെയും സൂക്ഷ്മജീവികളെയും രാജ്യത്തേക്ക് എത്തിക്കാൻ കാരണമാകുമെന്നതിനാലാണ് ഇത്തരമൊരു നടപടി. ഇത്തരം ജീവികൾ ഓസ്ട്രേലിയയിലെ കൃഷിക്കും വനത്തിനും നാശമുണ്ടാക്കുകയും തദ്ദേശീയ സസ്യങ്ങളെയും ജന്തുക്കളെയും അപകടത്തിലാക്കുകയും ചെയ്യും.

ഓസ്‌ട്രേലിയ മുമ്പ് ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 1859-ൽ വിനോദത്തിനായി യൂറോപ്പിൽ നിന്ന് കൊണ്ടുവന്ന മുയലുകൾ വൻതോതിൽ പെരുകി കൃഷിഭൂമി നശിപ്പിച്ചു. അതുപോലെ, കരിമ്പ് കൃഷിയിലെ കീടങ്ങളെ നിയന്ത്രിക്കാൻ കൊണ്ടുവന്ന തവളകളും, വേലി കെട്ടാൻ ഉപയോഗിച്ച കള്ളിമുൾച്ചെടികളും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. യു.എസ്, ജപ്പാൻ, കാനഡ, ന്യൂസിലാൻഡ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ കർശനമായ ജൈവസുരക്ഷാ നിയമങ്ങളുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Actress Navya Nair fined Rs 1.5 lakh in Australia for flying with jasmine flowers

Ad 1
Ad 2
Ad 3

Related Posts

“കേരളത്തിലെ ജനങ്ങൾക്കൊപ്പം ഇന്ന് വൈകിട്ട്”; മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

“കേരളത്തിലെ ജനങ്ങൾക്കൊപ്പം ഇന്ന് വൈകിട്ട്”; മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

by Canada Varthakal
March 29, 2026
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ വമ്പൻമാർ പിടിയിൽ
Kerala

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ വമ്പൻമാർ പിടിയിൽ

by Canada Varthakal
March 28, 2026
വോട്ടെടുപ്പിന് 11 നാൾ; പ്രചാരണം കൊഴുപ്പിക്കാൻ മോദി ഇന്ന് കേരളത്തിൽ, രാഹുൽ നാളെ എത്തും
Kerala

വോട്ടെടുപ്പിന് 11 നാൾ; പ്രചാരണം കൊഴുപ്പിക്കാൻ മോദി ഇന്ന് കേരളത്തിൽ, രാഹുൽ നാളെ എത്തും

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
ട്രംപ് ഭരണകൂടം പുതിയ കുടിയേറ്റ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ◆ ഒന്റാറിയോ: പുതിയ ഭവനങ്ങൾക്ക് HST ഒഴിവ് ഏപ്രിൽ മുതൽ ◆ കാനഡ ഫെഡറൽ ബജറ്റ് ഏപ്രിൽ 16ന് അവതരിപ്പിക്കും ◆ Saskatchewan ഇമിഗ്രേഷൻ: പുതിയ നയം പ്രഖ്യാപിച്ചു ◆
 IPL...
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.