ഇന്ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന 1,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ. നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പിൽ, കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) കട്ട്-ഓഫ് സ്കോർ 534 ലഭിച്ച ആളുകളാണ് പരിഗണിക്കപ്പെട്ടത്. കാനഡയിൽ തൊഴിൽപരിചയമുള്ള വിദഗ്ദ്ധ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ളതാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് തെരഞ്ഞെടുപ്പ്.
ഇന്നലെയാണ് സെപ്റ്റംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി ഡ്രോ നടന്നത്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി 249 പേർക്കാണ് ഇന്നലെ ഇൻവിറ്റേഷൻ ലഭിച്ചത്. ഇതിനു മുൻപ് ഓഗസ്റ്റ് 19-ന് ആരോഗ്യ, സാമൂഹിക സേവന മേഖലയിലെ അപേക്ഷകർക്കായി ഡ്രോ നടന്നിരുന്നു. ഓഗസ്റ്റ് 18-ന് മറ്റൊരു PNP ഡ്രോയും ഓഗസ്റ്റ് 8-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായുള്ള ഡ്രോയും നടന്നിരുന്നു.
ഈ വർഷം നടന്ന നറുക്കെടുപ്പുകളിൽ കൂടുതലും PNP അപേക്ഷകർക്കായിരുന്നു. ശേഷിച്ചവ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, മുൻഗണനാ വിഭാഗങ്ങൾ എന്നിവയ്ക്ക് വേണ്ടിയുള്ള നറുക്കെടുപ്പുകളായിരുന്നു.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



