കോപ്പിയടി പിടികൂടിയ അഡിഷണൽ ചീഫ് എക്സാമിനറെ കുടുക്കാൻ വിദ്യാർത്ഥിനികളുടെ ശ്രമം. പരാതി തയ്യാറായത് മൂന്നാറിലെ സിപിഎം ഓഫീസിൽ വച്ച്. സർവകലാശാല അന്വേഷണ കമ്മിഷനോട് പരാതിക്കാർ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പരാതിയുമായി ബന്ധപ്പെട്ടു സിപിഎം ഓഫിസിൽ ഗൂഢാലോചന നടന്നതായും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.
2014 ൽ നൽകിയ പരാതി വ്യാജമെന്നു കണ്ടെത്തിയതിനെത്തുടർന്ന് അഡിഷനൽ ചീഫ് എക്സാമിനാറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്‌ജി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു.2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് മൂന്നാർ ഗവ കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നൽകിയത്.
സെപ്റ്റംബർ 5 നു നടന്ന രണ്ടാം സെമസ്റ്റർ ഇക്കണോമിക്സ് പരീക്ഷയിൽ കോപ്പിയടിച്ചതിന് ആനന്ദ് ഇവരെ പിടികൂടിയിരുന്നു. പിന്നാലെയാണ് പീഡനപരാതി കൊടുത്തത്. ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായാണ് ആരോപണം. ഗൂഢാലോചനയിൽ അന്നത്തെ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കുള്ളതായി ആനന്ദ് വിശ്വനാഥൻ ആരോപിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Harassment complaint for being caught cheating: CPM office behind false complaint



