ഒരു ബ്രെയിൻ ട്യൂമറിന് ചികിത്സക്കായി അവധിയെടുത്ത ന്യൂ ബ്രൺസ്‌വിക്ക് മന്ത്രി വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തി. പുതിയ ചുമതലകളോടെയാണ് അലിസൺ ടൗൺസെൻഡ് വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്. പ്രധാനമന്ത്രി സൂസൻ ഹോൾട്ടാണ് ടൗൺസെൻഡിന്റെ തിരിച്ച് വരവ് അറിയിച്ചത്.
പുതിയ ലേബർ മന്ത്രിയായിരിക്കും ഇനി ടൗൺസെൻഡ്. അലിസൺ ടൗൺസെൻഡ് ഉടൻ തന്നെ പുതിയ ചുമതലകൾ ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന ടൗൺസെൻഡിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. തൊഴിൽ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാരിന് ഒരു പ്രതിനിധി ഉണ്ടാവേണ്ടത് പ്രധാനമാണെന്നും അവർ പറഞ്ഞു.
ഫെബ്രുവരിയിൽ ശസ്ത്രക്രിയയും മറ്റ് ചികിത്സകളും ആവശ്യമായി വന്നപ്പോഴാണ് പോസ്റ്റ്-സെക്കൻഡറി എജ്യുക്കേഷൻ, ട്രെയിനിംഗ്, ലേബർ എന്നിവയുടെ മന്ത്രിസ്ഥാനത്ത് നിന്ന് ടൗൺസെൻഡ് അവധിയെടുത്തത്. ഈ ചുമതലകൾ ഏറ്റെടുത്ത ഇന്റർഗവൺമെന്റൽ അഫയേഴ്‌സ് മന്ത്രി ജീൻ-ക്ലോഡ് ഡി അമോർസ് ആ സ്ഥാനത്ത് തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
New fight, new mission; From sickbed to cabinet: New Brunswick minister returns to power



