ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), അറ്റ്ലാന്റിക് ഇമ്മിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയിലേക്ക് പുതിയ ക്ഷണം. 2025 ആഗസ്റ്റ് 29ന് നടന്ന ഡ്രോയിൽ 202 പേർക്ക് സ്ഥിരം താമസത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ ലഭിച്ചു. ഇതിൽ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) വഴി 125 പേർക്കും, അറ്റ്ലാന്റിക് ഇമ്മിഗ്രേഷൻ പ്രോഗ്രാം (AIP) വഴി 77 പേർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
2025 ഫെബ്രുവരി 19-ന് പ്രവിശ്യ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സിസ്റ്റം ആരംഭിച്ചതിന് ശേഷം നടക്കുന്ന എട്ടാമത്തെ നറുക്കെടുപ്പാണിത്. ആഗസ്റ്റ് 13-ന് നടന്ന ഏഴാമത്തെ ഡ്രോയിൽ 231 പേർക്കും, ജൂലൈ 29ന് നടന്ന ഡ്രോയിൽ 150 പേർക്കും ജൂലൈ 10ന് നടന്ന ഡ്രോയിൽ 359 പേർക്കും ജൂൺ 24ന് നടന്ന ഡ്രോയിൽ 320പേർക്കും മെയ് 29-ന് നടന്ന ഡ്രോയിൽ 405 പേർക്കും, മെയ് 8-ന് നടന്ന ഡ്രോയിൽ 328 പേർക്കും, ഏപ്രിൽ 3-ന് നടന്ന ആദ്യ ഡ്രോയിൽ 256 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചിരുന്നു.
NL PNP, AIP draw



