ഈസ്റ്റ് ബൈഡെഫോർഡിൽ വാഹനാപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ 22 വയസ്സുള്ള യുവതി അറസ്റ്റിൽ. യുവതി മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി. ജൂൺ 27-ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ട് യാത്രക്കാർക്ക് ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. 22 വയസ്സുള്ള യുവതിയും 53 വയസ്സുള്ള പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. ഇരുവരും പ്രിൻസ് കൗണ്ടി സ്വദേശികളാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കും 20 വയസ്സാണ് പ്രായം. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബുധനാഴ്ചയാണ് ആഞ്ചലീന മറീന ജാക്വലിൻ ബെർണാഡിനെ പോലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിക്കുകയും, അനുവദനീയമായ അളവിൽ കൂടുതൽ മദ്യം മദ്യം ഉപയോഗിച്ച് വാഹനം ഓടിച്ചതിനുമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും
Drunk driving accident; Two passengers die tragically, 22-year-old woman arrested by police



