സെഫിഡിന്റെ Xpert HCV VL Fingerstick എന്ന മെഡിക്കൽ ഉപകരണത്തിന് ലൈസൻസ് നൽകി കാനഡയിലെ ആരോഗ്യവകുപ്പ് (Health Canada) . ഒരു തുള്ളി രക്തത്തിൽ നിന്ന് ഹെപ്പറ്റൈറ്റിസ് സി വൈറസ് (HCV) കണ്ടെത്താനും അതിന്റെ അളവ് നിർണ്ണയിക്കാനും ഈ പരിശോധന സഹായിക്കും.
ഈ പുതിയ സാങ്കേതികവിദ്യ രോഗനിർണ്ണയ പ്രക്രിയ വേഗത്തിലാക്കുകയും, ചികിത്സയിലേക്കും രോഗനിരീക്ഷണത്തിലേക്കും പെട്ടെന്ന് എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും. HCV അണുബാധയ്ക്ക് സാധ്യത കൂടുതലുള്ളവരെയും, അല്ലെങ്കിൽ ഇതിനോടകം anti-HCV antibodies പോസിറ്റീവ് ആയവരെയും കണ്ടെത്താൻ ഈ ടെസ്റ്റ് സഹായകമാണ്. കൂടാതെ, ആൻ്റിവൈറൽ ചികിത്സയിലുള്ള HCV രോഗികളെ നിരീക്ഷിക്കാനും ഇത് ഉപയോഗിക്കാം.
ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ ടെസ്റ്റ് വൈറൽ ലോഡ് ഫലം നൽകുന്നു, ഇത് വേഗത്തിൽ ചികിത്സ ആരംഭിക്കാൻ സഹായിക്കുന്നു. ഈ മാസം തന്നെ കനേഡിയൻ ഉപഭോക്താക്കൾക്ക് ടെസ്റ്റ് ലഭ്യമാക്കുമെന്ന് സെഫിഡ് അറിയിച്ചു.
ഈ ടെസ്റ്റ് GeneXpert സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. റഫറൻസ് ലബോറട്ടറികളുടെ അതേ നിലവാരത്തിലുള്ള പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR) പരിശോധനയാണ് ഇത് നൽകുന്നത്. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കുകൾ, ഡോക്ടർമാരുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇത് ഉപയോഗിക്കാം.
ഹെപ്പറ്റൈറ്റിസ് സിക്കെതിരെ ഒരു വാക്സിൻ നിലവിലില്ലെങ്കിലും, ആൻ്റിവൈറൽ മരുന്നുകളിലൂടെ ഈ രോഗം ചികിത്സിക്കാനും പൂർണ്ണമായി മാറ്റിയെടുക്കാനും സാധിക്കുമെന്ന് സെഫിഡ് അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ഈ കമ്പനി, ഡാനാഹെർ കോർപ്പറേഷൻ്റെ ഡയഗ്നോസ്റ്റിക്സ് പ്ലാറ്റ്‌ഫോമിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
Health Canada grants licence to Cepheid’s HCV test



