ബ്രിട്ടീഷ് കൊളംബിയ : ബ്രിട്ടീഷ് കൊളംബിയയിലെ ഗോൾഡൻ മേഖലയിൽ കപ്രിസ്റ്റോ മലനിരകളിൽ 2025 ഫെബ്രുവരി 17-ന് സംഭവിച്ച മഞ്ഞുമലയിടിച്ചിലിൽ ഒരു സ്കീയർ ദാരുണമായി മരണപ്പെട്ടു. രണ്ട് പേർ ഒരുമിച്ച് സ്കീയിംഗ് നടത്തുന്നതിനിടെയാണ് 42 വയസ്സുള്ള സ്കീയർ സൈസ് 2 മഞ്ഞുമലയിടിച്ചിലിൽ പെട്ടത്.കൂടെയുണ്ടായിരുന്ന സുഹൃത്തിന് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ സ്ഥലം വിടേണ്ടി വന്നു. പിന്നീട് അദ്ദേഹം തിരിച്ചെത്തി സംഭവം റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തകർ ഹെലികോപ്റ്റർ ഉപയോഗിച്ച് മരണപ്പെട്ട സ്കീയറുടെ മൃതദേഹം കണ്ടെത്തി.
ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി അധികൃതർ അറിയിച്ചു. ബി.സി. കോറോണേഴ്സ് സർവീസുമായി ചേർന്ന് RCMP അന്വേഷണം നടത്തിവരുന്നു.മഞ്ഞുമലയിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്






