കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മലയാളികൾ ഉണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മദ്യദുരന്തത്തെ തുടർന്ന് അവശനിലയിലായ നിരവധി മലയാളികൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും സൂചനയുണ്ട്. വിഷമദ്യം എവിടെ നിന്നാണ് ലഭ്യമായതെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും അധികൃതർ അന്വേഷിച്ചുവരികയാണ്.
ADVERTISEMENT



