ലണ്ടനിൽ വീട്ടിൽ വെടിവെപ്പ്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 1:20 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ഫീൽഡ്ഗേറ്റ് സർക്കിളിലെ ഒരു വീട്ടിൽ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. വെടിയേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് ശേഷം രണ്ട് പേർ ഈ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. ചുവപ്പ് നിറത്തിലുള്ള ‘വെലാർ’ ലാൻഡ് റോവറിലാണ് അക്രമികൾ രക്ഷപ്പെട്ടത്. ഈ വാഹനത്തിന് കറുത്ത മേൽക്കൂരയും കറുത്ത റിമ്മുകളുമുണ്ട്. രക്ഷപ്പെട്ടവർ പുരുഷന്മാരാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ 1:10-നും 1:30-നും ഇടയിൽ ഫീൽഡ്ഗേറ്റ് സർക്കിൾ, മാർക്കോണി ബൊളിവാർഡ് എന്നീ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവരോട് സിസിടിവി ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ഉണ്ടെങ്കിൽ നൽകണമെന്നും പോലീസ് അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Shooting in London: One person seriously injured; Police searching for attackers



