കാനഡയിൽ തൊഴിൽ വളർച്ചയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് സാസ്കച്ചെവൻ. ജൂലൈ മാസത്തിൽ 22,200 പുതിയ മുഴുവൻ സമയ ജോലികളാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. 5.0% മാത്രമാണ് പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക്, ഇത് ദേശീയ ശരാശരിയായ 6.9% നെക്കാൾ വളരെ കുറവാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ തൊഴിൽ വളർച്ചയുണ്ടായിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, നിർമ്മാണം, ധനകാര്യം എന്നീ മേഖലകളിലാണ് പ്രധാനമായും പുതിയ ജോലികൾ സൃഷ്ടിക്കപ്പെട്ടത്.
സാസ്കച്ചെവനിലെ തൊഴിൽ ശക്തിയുടെ പങ്കാളിത്തം 6,65,000-ൽ അധികം ആളുകളുമായി റെക്കോർഡ് ഉയരത്തിലെത്തി. സാസ്കറ്റൂൺ, റെജീന തുടങ്ങിയ നഗരങ്ങളിലും തൊഴിൽ വളർച്ചയിൽ വലിയ വർധനവ് രേഖപ്പെടുത്തി. സർക്കാരിന്റെ തൊഴിൽ നയങ്ങളും നിക്ഷേപ തന്ത്രങ്ങളുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. സാസ്കച്ചെവന്റെ ശക്തമായ സമ്പദ്‌വ്യവസ്ഥ നിലനിർത്താനും പ്രതിവർഷം 16 ബില്യൺ ഡോളർ സ്വകാര്യ മൂലധനം ആകർഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
saskatchewan Employment opportunities increased



