Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

മരണത്തെ മുഖാമുഖം കണ്ട് 9 ദിവസം കാട്ടിൽ; കാനഡയിലെ വനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

Canada Varthakal by Canada Varthakal
August 11, 2025
in British Columbia
Reading Time: 1 min read
wilderness surviving

bbc

ബ്രിട്ടീഷ് കൊളംബിയയിലെ വിശാലമായ വനമേഖലയിൽ ഒരു മനുഷ്യൻ ഒമ്പത് ദിവസമാണ് കുടുങ്ങിപ്പോയത്. സഹായം അഭ്യർത്ഥിച്ചുകൊണ്ട് കല്ലിൽ “help” എന്നും ചെളിയിൽ “SOS” എന്നും എഴുതിയ ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) 39-കാരനായ ആൻഡ്രൂ ബാർബറിനെ ഓഗസ്റ്റ് 8-നാണ് രക്ഷപ്പെടുത്തിയത്.

കാണാതെ പോയി ഒമ്പത് ദിവസത്തിന് ശേഷമാണ് ഇയാളെ കണ്ടെത്തുന്നത്. ഒരു ഹെലികോപ്റ്റർ ബാർബറിന്റെ ട്രക്ക് വനപാതയിൽ കണ്ടതാണ് രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാർബറിനെ കണ്ടെത്തുന്നത്. പോലീസ് പറയുന്നതനുസരിച്ച്, ബാർബറിന് കടുത്ത നിർജ്ജലീകരണവും കാലിന് പരിക്കുമുണ്ടായിരുന്നു.

ADVERTISEMENT

എന്നിരുന്നാലും, അതിജീവനത്തിനായി അദ്ദേഹം താൽക്കാലികമായി ഒരു ഷെൽട്ടർ നിർമ്മിക്കുകയും കുളത്തിലെ വെള്ളം കുടിക്കുകയും ചെയ്തിരുന്നു. ജൂലൈ 31-നാണ് ബാർബറിനെ കാണാതായതായി റിപ്പോർട്ട് ലഭിക്കുന്നത്. വാൻകൂവറിന് ഏകദേശം 587 കിലോമീറ്റർ വടക്കുള്ള മക്ലീസെ തടാകത്തിനടുത്താണ് ബാർബറിന്റെ ട്രക്ക് കേടായത്. പിന്നീട് പോലീസിന്റെ ഹെലികോപ്റ്റർ ട്രക്ക് കണ്ടെത്തിയതോടെയാണ് ബാർബറിനെ കണ്ടെത്തുന്നത്.

തിരച്ചിലിനൊടുവിൽ ബാർബർ നിർമ്മിച്ച താൽക്കാലിക ഷെൽട്ടറിന് സമീപത്ത് നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം ബാർബറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. കാട്ടിലായിരുന്ന സമയത്ത് ബാർബർ എന്തൊക്കെയോ കഴിച്ച് വിശപ്പടക്കിയെന്ന് പോലീസ് സ്റ്റാഫ് സർജന്റ് ബ്രാഡ് മക്കിന്നോൻ കനേഡിയൻ പ്രസ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

“നിർജ്ജലീകരണം ഒഴിവാക്കാൻ അഴുക്ക് വെള്ളം പോലും കുടിക്കാൻ അദ്ദേഹം നിർബന്ധിതനായി. മനുഷ്യശരീരത്തിന് ഭക്ഷണം ഇല്ലാതെ കുറേക്കാലം അതിജീവിക്കാൻ കഴിയും, പക്ഷേ വെള്ളമില്ലാതെ അതൊരൽപ്പം ബുദ്ധിമുട്ടാണ്” അദ്ദേഹം പറഞ്ഞു. ബാർബറിനെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തിയില്ലായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയില്ലായിരുന്നെന്ന് റെസ്ക്യൂ ടീം അംഗവും പറഞ്ഞു.

ഒരു സാധാരണ മനുഷ്യന് വനത്തിനുള്ളിൽ പെട്ടുപോയാൽ എങ്ങനെ അതിജീവിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ബാർബറിന്റെ കഥ. ജീവൻ നിലനിർത്താൻ താൽക്കാലിക ഷെൽട്ടർ ഉണ്ടാക്കുകയും, സുരക്ഷിതമായ വെള്ളം ലഭ്യമല്ലാത്തപ്പോൾ പോലും കുളത്തിലെ വെള്ളം കുടിച്ച് അതിജീവിക്കുകയും ചെയ്ത ബാർബറിന്റെ അതിജീവനകഥ ലോകത്തിന് വലിയൊരു പാഠം കൂടിയാണ് നൽകുന്നത്.

Face to face with death for 9 days in the forest; Young man miraculously escapes from the forest in Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Vehicle driven onto Abbotsford Airport runway; one person arrested.
British Columbia

അബ്ബോട്സ്ഫോർഡ് വിമാനത്താവള റൺവേയിൽ വാഹനം ഇടിച്ചുകയറ്റി; ഒരാൾ അറസ്റ്റിൽ

by Canada Varthakal
July 27, 2026
കാനഡയിൽ എ.ടി.എം കേന്ദ്രീകരിച്ചുള്ള അന്വേഷണം ചെന്നെത്തിയത് വൻ ലഹരി ശൃംഖലയിൽ; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ ഹർജി
British Columbia

കാനഡയിൽ എ.ടി.എം കേന്ദ്രീകരിച്ചുള്ള അന്വേഷണം ചെന്നെത്തിയത് വൻ ലഹരി ശൃംഖലയിൽ; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ ഹർജി

by Canada Varthakal
July 27, 2026
Drought
British Columbia

ബ്രിട്ടീഷ് കൊളംബിയയെ വിറപ്പിക്കാൻ ‘സൂപ്പർ എൽ നിനോ’; അടുത്ത വർഷം രൂക്ഷമായ വരൾച്ചയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.