ഓഗസ്റ്റ് മാസത്തെ ആദ്യ എക്സ്പ്രസ് എൻട്രി ഡ്രോ നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC).
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി 225 പേർക്കാണ് കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഇൻവിറ്റേഷൻ ലഭിച്ചത്. ഇന്നലെ നടന്ന ഡ്രോയിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 739 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. ഏപ്രിൽ 23, 2025-ന് രാവിലെ 6:35-ന് (UTC) മുൻപ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉള്ളവർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
2025-ൽ ഇതുവരെ, IRCC 49,628 അപേക്ഷകർക്ക് ഇൻവിറ്റേഷൻ അയച്ചിട്ടുണ്ട്. ഈ വർഷം നടന്ന എക്സ്പ്രസ് എൻട്രി ഡ്രോകളിൽ ഭൂരിഭാഗവും PNP ഡ്രോകളായിരുന്നു. ഇതിനുപുറമെ, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, മുൻഗണനാ വിഭാഗത്തിലുള്ള തൊഴിലുകൾ എന്നിവയിലുള്ളവർക്കും ഇൻവിറ്റേഷൻ അയച്ചിട്ടുണ്ട്.
IRCC holds first Express Entry draw of August



