Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

“ഇന്ത്യക്കാർ വൃത്തികെട്ടവർ”; അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം

Canada Varthakal by Canada Varthakal
August 7, 2025
in World
Reading Time: 1 min read
“ഇന്ത്യക്കാർ വൃത്തികെട്ടവർ”; അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം

ഡബ്ലിൻ: അയർലൻഡിൽ ആറ് വയസുകാരിയായ ഇന്ത്യൻ വംശജക്ക് നേരെ വംശീയാധിക്ഷേപം. വാട്ടർഫോർഡിൽ വെച്ച് 12-നും 14-നും ഇടയിൽ പ്രായമുള്ള അഞ്ച് ആൺകുട്ടികളാണ് കുട്ടിയെ വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത്. “ഇന്ത്യക്കാർ വൃത്തികെട്ടവരാണ്, രാജ്യത്തേക്ക് തിരിച്ചുപോകൂ” എന്ന് ആക്രോശിച്ച അക്രമിസംഘം കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മർദ്ദിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തതായി കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ ഈ സംഭവം വലിയ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് നാലിന് വൈകുന്നേരമാണ് സംഭവം നടന്നത്. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികളോടൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ, 10 മാസം പ്രായമുള്ള കുഞ്ഞിന് ഭക്ഷണം നൽകുന്നതിനായി വീടിനകത്തേക്ക് പോയപ്പോഴാണ് ആക്രമണം നടന്നത്. കുറച്ചു സമയത്തിനകം കരഞ്ഞു കൊണ്ട് വീട്ടിലേക്ക് തിരിച്ചെത്തിയ കുട്ടിയോട് കാരണം തിരക്കിയപ്പോൾ, സുഹൃത്തായ പെൺകുട്ടി വഴിയാണ് കാര്യങ്ങൾ അറിയുന്നത്. സൈക്കിളിൽ വന്ന അഞ്ച് ആൺകുട്ടികൾ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇടിക്കുകയും, അശ്ലീല വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന് സുഹൃത്ത് വെളിപ്പെടുത്തി. “വൃത്തികെട്ട ഇന്ത്യക്കാർ” എന്ന് വിളിച്ച്, രാജ്യത്തേക്ക് തിരിച്ചു പോകാൻ അവർ ആവശ്യപ്പെട്ടെന്നും കുട്ടിയുടെ അമ്മ അനുപ അച്യുതൻ പറഞ്ഞു.

ADVERTISEMENT

സംഭവത്തിന് ശേഷം കുട്ടി മാനസികമായി തളർന്നു പോയെന്നും, പുറത്ത് കളിക്കാൻ ഭയമാണെന്നും അമ്മ പറയുന്നു. കഴിഞ്ഞ എട്ട് വർഷമായി അയർലൻഡിൽ നഴ്‌സായി ജോലി ചെയ്യുന്ന അനുപ, തങ്ങളുടെ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ലെന്ന തോന്നലുണ്ടായതായി പറഞ്ഞു. കുട്ടിയെ ആക്രമിച്ച ആൺകുട്ടികൾ സംഭവത്തിന് ശേഷം തങ്ങളെ പരിഹസിച്ചുകൊണ്ട് വീടിന് സമീപം നിൽക്കുകയാണെന്നും അവർ വെളിപ്പെടുത്തി. കുട്ടിയുടെ അമ്മ ഒരു പോലീസ് ഉദ്യോഗസ്ഥയുമായി സംസാരിച്ചെങ്കിലും, കൗൺസിലിംഗ് നൽകിയാൽ മതിയാകും എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും, ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും അനുപ ആവശ്യപ്പെട്ടു.

ഈ സംഭവം അയർലൻഡിൽ ഇന്ത്യൻ വംശജർക്കെതിരെ വർധിച്ചു വരുന്ന വംശീയാധിക്ഷേപത്തിന്റെ സൂചനയാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. നേരത്തെയും ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് ഒരു ആറ് വയസുകാരിക്ക് നേരെ ഇത്തരത്തിൽ ഗുരുതരമായ ആക്രമണവും അധിക്ഷേപവും ഉണ്ടാകുന്നത്. അയർലൻഡിൽ സമാധാനപരമായ അന്തരീക്ഷം ആഗ്രഹിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ഈ സംഭവം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയത്തിൽ അധികാരികൾ എത്രയും പെട്ടെന്ന് ഇടപെടുകയും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു
World

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു

by Canada Varthakal
July 24, 2026
19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം
World

19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം

by Canada Varthakal
July 23, 2026
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരായ സബ്പീനകൾ പിൻവലിച്ചു; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ രൂക്ഷ വിമർശനം
World

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരായ സബ്പീനകൾ പിൻവലിച്ചു; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ രൂക്ഷ വിമർശനം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.