കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ ‘സമ്മാനപ്പൊതികളിൽ’ ഒളിപ്പിച്ച നിലയിൽ 29 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടി. കഴിഞ്ഞ മാസം ഹോങ്കോങ്ങിലേക്ക് പോകാൻ ശ്രമിച്ച ഒരു യാത്രക്കാരനിൽ നിന്നാണ് കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് (CBSA) മയക്കുമരുന്ന് പിടിച്ചെടുത്തത്.
ആനകളുടെ ചിത്രങ്ങളും മറ്റ് വർണ്ണാഭമായ ഡിസൈനുകളുമുള്ള ‘സമ്മാനപ്പൊതികളിൽ’ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. രണ്ട് സ്യൂട്ട്കേസുകളിലായി സൂക്ഷിച്ചിരുന്ന ഈ പാക്കറ്റുകൾ ജൂലൈ 18-നാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പിടിച്ചെടുത്ത 29 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഏകദേശം 1,50,000 ഡോസുകൾ വരുമെന്ന് അധികൃതർ അറിയിച്ചു.
25 വയസ്സുള്ള ചൈനീസ് പൗരനായ ഷിയു ഡെംഗിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കൺട്രോൾഡ് ഡ്രഗ്സ് ആൻഡ് സബ്സ്റ്റൻസസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തലിനും കയറ്റുമതി ചെയ്യാനും കൈവശം വെച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഡെംഗിനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി.) കസ്റ്റഡിയിലേക്ക് മാറ്റിയതായും, കോടതിയിൽ ഹാജരാക്കുന്നത് വരെ ഇയാൾ കസ്റ്റഡിയിൽ തുടരുമെന്നും സി.ബി.എസ്.എ. അറിയിച്ചു.
Kilograms of meth found in ‘gift-wrapped packages’ at Vancouver airport



