ബിഗ് ബോസ് മലയാളം ഷോയുടെ ഏഴാം സീസൺ ആരംഭിച്ചു. പതിവുപോലെ സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ചെന്നൈയിൽ ഒരുക്കിയ ബിഗ് ബോസ് ഹൗസിലേക്ക് 19 മത്സരാർത്ഥികളാണ് കഴിഞ്ഞ ദിവസം പ്രവേശിച്ചത്.100 ദിവസത്തോളം നീളുന്ന ഈ ഷോയിൽ പ്രേക്ഷകർക്ക് സുപരിചിതരും അല്ലാത്തവരുമായ മത്സരാർത്ഥികളുണ്ട്. അടുത്ത ദിവസങ്ങളിൽ മലയാളികളുടെ സ്വീകരണമുറികളിലെ പ്രധാന ചർച്ചാവിഷയമാകാൻ പോകുന്ന ഈ 19 പേരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ ലഭ്യമാകും. പുതിയ മാറ്റങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളുമായിട്ടാണ് ബിഗ് ബോസിൻ്റെ പുതിയ സീസൺ എത്തുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർഥികൾ:
അനുമോൾ (മിനിസ്ക്രീൻ താരം)
അപ്പാനി ശരത് (സിനിമ നടൻ)
രേണു സുധി (സോഷ്യൽ മീഡിയ താരം)
ശൈത്യ സന്തോഷ് (മിനിസ്ക്രീൻ താരം)
ആദില നൂറ (ലെസ്ബിയൻ കപ്പിൾസ്)
നെവിൻ കാപ്രേഷ്യസ് (ഫാഷൻ കൊറിയോഗ്രാഫർ, കലാസംവിധായകൻ)
ഷാനവാസ് (മിനിസ്ക്രീൻ താരം),
ശാരിക (അവതാരക, വ്ലോഗർ)
ഗിസെലെ തക്രാൽ (നടി, മോഡൽ)
മുൻഷി രഞ്ജിത്ത് (മിനിസ്ക്രീൻ താരം)
റെന ഫാത്തിമ(സോഷ്യൽ മീഡിയ താരം)
അഭിലാഷ് (നടൻ, നർത്തകൻ)
ഡോ ബിന്നി സെബാസ്റ്റ്യൻ (മിനിസ്ക്രീൻ താരം)
ഒനിയൽ സാബു (ഫുഡ് വ്ലോഗർ, അഡ്വക്കേറ്റ്)
ആർജെ ബിൻസി (റേഡിയോ ജോക്കി)
അക്ബർ ഖാൻ (പിന്നണി ഗായകൻ),
ആര്യൻ കദൂരിയ (നടൻ, മോഡൽ)
അനീഷ് (കോമണർ മത്സരാർഥി)
കലാഭവൻ സരിഗ (മിമിക്രി ആർട്ടിസ്റ്റ്, മിനിസ്ക്രീൻ താരം)
19 മത്സരാർഥികളാണ് സീസൺ 7 ഹൗസിലേക്ക് ലോഞ്ച് ദിനമായ ഇന്നലെ പ്രവേശിച്ചത്. ആദ്യ ദിനമായ ഇന്ന് ബിഗ് ബോസ് എല്ലാ തിങ്കളാഴ്ചയും നടത്താറുള്ള നോമിനേഷൻ പ്രക്രിയയും നടത്തി. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താക്കാൻ ആഗ്രഹമുള്ള രണ്ട് പേരുടെ വീതം പേരുകൾ കൺഫെഷൻ മുറിയിൽ എത്തി രഹസ്യമായി പറയുക എന്നതായിരുന്നു ബിഗ് ബോസ് നൽകിയ നിർദേശം. ഇതനുസരിച്ച് ബിഗ് ബോസ് പേരുകൾ വിളിക്കുന്ന ക്രമത്തിൽ ഓരോരുത്തരായി കൺഫെഷൻ റൂമിലേക്ക് എത്തുകയും തങ്ങളുടെ നോമിനേഷൻ നൽകുകയും ചെയ്തു. എല്ലാം കേട്ടുകഴിഞ്ഞ് ബിഗ് ബോസ് നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിക്കുകയും ചെയ്തു.
Big Boss Season 7 has begun; these are the 19 contestants



