സാമ്പത്തിക അനിശ്ചിതത്വം കാരണം പൊതുമേഖലയിൽ നിയമന നിരോധനം
ട്രംപിന്റെ നയങ്ങൾ മൂലമുണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ബ്രിട്ടിഷ് കൊളംബിയ സർക്കാർ പ്രഖ്യാപിച്ചിരുന്ന 1,000 ഡോളർ ഗ്രോസറി റിബേറ്റ് പദ്ധതി റദ്ദാക്കി. അതോടൊപ്പം ചില പൊതുസേവന തസ്തികകളിലേക്കുള്ള നിയമനങ്ങളും മരവിപ്പിച്ചു.അമേരിക്കൻ ചുങ്കനയം മൂലം 2028-ഓടെ ബി.സി.യുടെ ജിഡിപിയിൽ 69 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി ബ്രെൻഡ ബെയ്‌ലി വ്യക്തമാക്കി.
ആരോഗ്യം, വിദ്യാഭ്യാസം, പൊതുസുരക്ഷ തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ സംരക്ഷിക്കുന്നതിനാണ് 2 ബില്യൺ ഡോളർ ചെലവ് വരുന്ന റിബേറ്റ് പദ്ധതി റദ്ദാക്കിയതെന്ന് സർക്കാർ വിശദീകരിച്ചു.
ആരോഗ്യ മേഖല, കറക്ഷൻസ്, സാമൂഹ്യസേവന മേഖലകൾ എന്നിവ ഒഴികെയുള്ള സർക്കാർ വകുപ്പുകളിൽ നിയമന നിരോധനം ഏർപ്പെടുത്തി.
യാത്രാ ചെലവുകൾ, കൺസൾട്ടൻസി ചെലവുകൾ എന്നിവ വെട്ടിക്കുറയ്ക്കാനുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നു.
പ്രതിപക്ഷം സർക്കാരിന്റെ ധനകാര്യ ദുർവ്യവസ്ഥയ്ക്ക് ട്രംപിന്റെ നയങ്ങളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചു.
മാർച്ച് 4-ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് മുൻനിര സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ച് തയ്യാറാക്കിയതാണെന്ന് ധനമന്ത്രി അറിയിച്ചു






