ബ്രിട്ടീഷ് കൊളംബിയയിൽ ഗ്രിസ്ലി ബിയർ ആക്രമണം. കഴിഞ്ഞ വാരാന്ത്യം പ്രവിശ്യയുടെ ഉൾപ്രദേശത്താണ് ദമ്പതികളെ കരടി ആക്രമിച്ചത്. ഇത് പ്രതിരോധ സ്വഭാവത്തിലുള്ള ആക്രമണമായിരിക്കാനാണ് സാധ്യതയെന്നും കരടികൾ ആളുകളെ പിന്തുടർന്ന് ആക്രമിച്ചതാകാൻ സാധ്യതയില്ലെന്നും കൺസർവേഷൻ ഓഫീസർ സർവീസ് പറഞ്ഞു.
ശനിയാഴ്ച വെസ്റ്റ് ക്രെസ്റ്റൺ, ബി.സിയിലെ കൂറ്റനായ് നദിക്ക് സമീപം നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, രണ്ട് കരടികൾ പ്രകോപനമില്ലാതെ ആക്രമിച്ചെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സർവീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ വിവരങ്ങളിൽ പറയുന്നു. മുമ്പ് ഈ പ്രദേശത്ത് കരടികളുടെ സാന്നിധ്യമോ ആക്രമണമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, കരടികളെ പിടികൂടി കൊല്ലാനുള്ള ശ്രമങ്ങൾ സർവീസ് അവസാനിപ്പിച്ചതായും അപ്ഡേറ്റിൽ പറയുന്നു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെയായിരുന്നു ആക്രമണം. ഭർത്താവിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഭർത്താവിനെ ആക്രമിച്ച കരടിയെയും തന്റെ അടുത്തേക്ക് വന്ന മറ്റൊരു കരടിയെയും ഓടിക്കാൻ ബെയർ സ്പ്രേ ഉപയോഗിച്ചതായി യുവതി നേരത്തെ പറഞ്ഞിരുന്നു. കരടികളുമായി Possibly Encounters ഉണ്ടാകാൻ സാധ്യതയുള്ള വന്യജീവി മേഖലയിൽ പോകാൻ ദമ്പതികൾ തയ്യാറെടുപ്പുകൾ നടത്തിയത് ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിച്ചെന്ന് കൺസർവേഷൻ ഓഫീസർ സർവീസ് ഇൻസ്‌പെക്ടർ ഡേവ് വെബ്‌സ്റ്റർ പറഞ്ഞു.
“ദമ്പതികളുടെ കയ്യിൽ ബെയർ സ്പ്രേ ഉണ്ടായിരുന്നു, അത് എങ്ങനെ ഉപയോഗിക്കാമെന്നും അവർക്ക് അറിയാമായിരുന്നു,” വെബ്‌സ്റ്റർ സർവീസിന്റെ ഫേസ്ബുക്ക് പ്രസ്താവനയിൽ പറയുന്നു. “ഈ നീക്കം അഭിനന്ദനാർഹമാണഅ, കരടി ശല്യം ഉള്ള സ്ഥലങ്ങളിൽ ഹൈക്കിങ്ങിനും, ബൈക്കിങ്ങിനും, വിനോദങ്ങൾക്കും പോകുന്നവർ സമാനമായ മുൻകരുതലുകൾ എടുക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മുൻകരുതലെന്ന നിലയിൽ ആക്രമണമുണ്ടായ പ്രദേശത്തെ വഴികളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
Grizzly attack in B.C



