ഒന്റാരിയോ ഹോണ്ട ഡീലേഴ്സ് ഇൻഡി ടൊറന്റോ റേസിംഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രാക്ടീസ് സെഷനുകളോടും യോഗ്യതാ റൗണ്ടുകളോടും കൂടിയാണ് ഇന്ന് മത്സരങ്ങൾ ആരംഭിക്കുന്നത്. ഈ ആഴ്ചയിലെ പ്രധാന ആകർഷണം ഞായറാഴ്ച നടക്കുന്ന ഇൻഡി കാർ സീരീസ് റേസ് ആണ്.
ഈ ആഴ്ചയിൽ വിവിധ സീരീസുകളിലായി, വ്യത്യസ്ത തരം വാഹനങ്ങൾ പങ്കെടുക്കുന്ന ഒൻപത് റേസുകളാണ് നടക്കുക. ഡൗൺടൗൺ ടൊറന്റോയിലെ എക്സിബിഷൻ പ്ലേസിലൂടെയും ലേക്ക് ഷോർ ബൊളിവാർഡിലൂടെയും കടന്നുപോകുന്ന സ്ട്രീറ്റ് കോഴ്സിലാണ് ഈ റേസുകളെല്ലാം സംഘടിപ്പിക്കുന്നത്.
ADVERTISEMENT
ഇൻഡി കാർ മത്സരത്തിൽ ടൊറന്റോയിൽ നിന്നുള്ള ദേവ്ലിൻ ഡീഫ്രാൻസിസ്കോ ആണ് ഏക കനേഡിയൻ താരം.നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ കോൾട്ടൺ ഹെർട്ടയാണ്. ഇന്നത്തെ മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Toronto Indy Car Racing begins today; nine exciting races



